24.9 C
Kottayam
Friday, June 5, 2026

തോറ്റാല്‍ പുറത്തേക്ക്‌, ആർസിബിക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; റിഷഭ് പന്തിന് ക്യാപ്ടന്‍സി നഷ്ടം

Must read

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. മത്സര വിലക്കുള്ളതിനാൽ റിഷഭ് പന്തിന് പകരം അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക.

കണക്കുകളിൽ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാത്ത ഡൽഹിക്കും ആർസിബിക്കും ഇന്ന് ജീവൻമരണ പോരാട്ടമാണ്. തോൽക്കുന്നവർക്ക് പുറത്തേക്കുള്ള വാതിൽ തുറക്കും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വെടിക്കെട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ.

തോല്‍വിപ്പടയെന്ന് കളിയാക്കിയവർക്ക് മുന്നിൽ വൻ തിരിച്ചുവരവ് നടത്തി മറുപടി നൽകിയിരിക്കുകയാണ് ആർസിബി. സ്വന്തം തട്ടകത്തിൽ ലക്ഷ്യമിടുന്നത് തുടർച്ചയായ അഞ്ചാം ജയം. 12 മത്സരങ്ങളിൽ 10 പോയിന്‍റുള്ള ആർസിബിക്ക് വലിയ മാർജിനിൽ ജയിച്ചാൽ ആദ്യ നാലിൽ പോലും എത്താം. രാജസ്ഥാൻ, ചെന്നൈയെ തോൽപ്പിക്കുകയും വേണമെന്നേയുള്ളൂ.

ബാറ്റിംഗിലും ബൗളിംഗിലും ടീം മെച്ചപ്പെട്ടതാണ് ആരാധകർക്ക് പ്രതീക്ഷ നൽകുന്നത്. വിരാട് കോലിയുടെ തകർപ്പൻ ഇന്നിംഗ്സുകളാണ് ആർസിബിയെ കരകയറ്റുന്നത്. ഹോം ഗ്രൗണ്ടിൽ വിൽ ജാക്സ് കൂടി മിന്നൽ ബാറ്റിംഗ് പുറത്തെടുത്താൽ ഡൽഹി ബൗളർമാർ വിയർക്കും. പഞ്ചാബിനെതിരെ രജത് പാടിദാറും കാമറൂൺ ഗ്രീനും ഫോമിലെത്തിയത് ബാറ്റിംഗിൽ കൂടുതൽ കരുത്തേകുന്നു.

- Advertisement -

ഗ്ലെന്‍ മാക്സ്‍വെൽ ഇന്നും പുറത്തിരിക്കാനാണ് സാധ്യത. അടിവാങ്ങികൂട്ടുന്ന ബൗളർമാർ എന്ന ചീത്തപേരും ഒരു പരിധിവരെ മാറ്റാനായിട്ടുണ്ട് ആർസിബിക്ക്. മുഹമ്മദ് സിറാജും ലോക്കീ ഫെർഗ്യൂസനുമടക്കമുള്ള താരങ്ങൾ നന്നായി പന്തെറിഞ്ഞ് തുടങ്ങി.

- Advertisement -

കുറഞ്ഞ ഓവർ നിരക്കിന് വിലക്ക് വന്നതോടെ ഡൽഹി ക്യാപിറ്റല്‍സ് നായകൻ റിഷഭ് പന്തിന് ഇന്ന് കളിക്കാനാകില്ല. 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡൽഹിക്ക് ആർസിബിയെ പിടിച്ചുകെട്ടാനായാൽ പ്ലേ ഓഫ് പ്രതീക്ഷ സജീവമാകും. കരുത്തരായ രാജസ്ഥാനെ തോൽപ്പിച്ചാണ് ഡൽഹി ബെംഗളൂരുവിലെത്തുന്നത്.

ജേക് ഫ്രെയിസർ, ട്രിസ്റ്റൻ സ്റ്റബ്, അഭിഷേക് പുറേൽ എന്നിവർ തകർത്തടിച്ചാൽ ആർസിബിക്ക് കാര്യങ്ങൾ എളുപ്പമാകില്ല. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് മത്സരത്തിൽ മുൻതൂക്കം ലഭിക്കാനാണ് സാധ്യത. ബൗളിംഗിൽ ഡൽഹിക്ക് വലിയ പ്രതീക്ഷകളില്ല. വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ള താരങ്ങളുണ്ടെങ്കിലും നിർണായക ഘട്ടങ്ങളിൽ കളി കൈവിടുന്നു.

ഇത് ആ‍ർസിബി മുതലെടുത്തേകാം. ഈ സീസണിൽ ആദ്യമായാണ് ഡൽഹി ആർസിബിയെ നേരിടുന്നത്. ഇരു ടീമുകളും ഐപിഎല്ലിൽ 30 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 18 തവണയും ജയം ആർസിബിക്കൊപ്പം നിന്നു എന്നതാണ് ചരിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week