30 C
Kottayam
Monday, May 13, 2024

നവകേരള ബസ് അടുത്താഴ്ച മുതൽ സർവീസ് ആരംഭിക്കും; കൂടുതൽ നവകേരള മോഡൽ ബസ്സുകൾ

Must read

തിരുവനന്തപുരം: ഒരു സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് നവ കേരള ബസ്സ്. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയിൽ സഞ്ചരിച്ച ബസ്സാണിത്. ഇപ്പോൾ ഈ ബസ്സ് സർവീസിനിറക്കാനുള്ള അവാസനഘട്ടത്തിൽ ആണ് കെ എസ് ആർ ടി സി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകൾ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് – ബെം​ഗളൂരുപ റൂട്ടിൽ സർവീസ് നടത്താനാണ് കെ എസ് ആർ ടി സിയുടെ നിലവിലെ തീരുമാനം.

നേരത്തെ ഉണ്ടായിരുന്ന കോൺട്രാക്ട് കാര്യേജ് പെർമിറ്റ് സ്റ്റേജ് ക്യാരേജ് പെർമിറ്റ് ആക്കിയിട്ടുണ്ട്. ഇന്റർ സ്റ്റേറ്റ് പെർമിറ്റ് കൂടി ലഭിച്ചാൽ ഉടൻ സർവീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചർച്ച പുരോ​ഗമിക്കുകയാണ്. നവ കേരള ബസ് സർവ്വീസ് വിജയിച്ചാൽ ഇതേ മാതൃകയിൽ കൂടുതൽ ബസുകൾ വാങ്ങാനും ആലോചനയുണ്ട്. സർവീസ് പരാജപ്പെട്ടാൽ കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം വിഭാ​ഗത്തിന് ബസ് കൈ മാറും.

സംസ്ഥാന സർക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിർമ്മിച്ച ബെം​ഗളൂരുവിലെ പ്രകാശ് ബസ് ബോഡിം​ഗ് ബിൽഡിം​ഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ജനുവരിയലാണ്.

ബസ് ബെം​ഗളൂരുവിൽ കൊണ്ടുപോയത്. . മൂന്ന് മാസത്തോളമാണ് ബസ് അവിടെ ഉണ്ടായത്. അറ്റകുറ്റ പണികൾ കഴിഞ്ഞ ബസ് ഇപ്പോൾ കെ എസ് ആർ ടി സിയുടെ പാപ്പനം കോട് സെൻട്രൽ ഷോപ്പിൽ ആണ് ഉള്ളത്. ബസ് വെറുതെ കിടക്കുകയാണ് എന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സർവ്വീസിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഒരു മാസം മുമ്പ് ഈ ബസ് പാപ്പനംകോട്സെ ൻട്രൽ വർക്‌സിൽ എത്തിക്കുകയായിരുന്നു.

സ്റ്റേജ് ക്യാരേജ് പെർമിറ്റിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ ബസ്സിനുള്ളിലും വരുത്തിയിട്ടുണ്ട്. സീറ്റുകളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week