KeralaNewsRECENT POSTS

ചങ്കുകളേ.. നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്.. വേദനകള്‍ക്കിടയിലും മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് നന്ദു മഹാദേവ

തന്നെ വിടാതെ വേട്ടയാടുന്ന കാന്‍സറെന്ന മഹാവ്യാധിയെ സധൈര്യം നേരിട്ട് ജീവിതത്തോട് പടവെട്ടുന്ന യുവാവാണ് നന്ദു മഹാദേവ. ചികിത്സയുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും നന്ദു ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ രണ്ടാം കീമോ തുടങ്ങുകയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുകയാണ് നന്ദു. ഒപ്പം തന്റെ സുഹൃത്തിന്റെ നന്മയും നന്ദു കുറിപ്പില്‍ പറയുന്നുണ്ട്.

നന്ദു മഹാദേവയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

 

ചങ്കുകളേ..
നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്..!!
ഞാനും ട്യൂമറും സ്‌ട്രോങ് ആയതിനാൽ മരുന്ന് കുറച്ചു കൂടി സ്‌ട്രോങ് ആക്കിയിട്ടുണ്ട്..!!
വേദനകൾക്കിടയിലും മറ്റൊരു സന്തോഷവാർത്ത കൂടി പങ്കുവയ്ക്കാനുണ്ട്..!!

എന്റെ പ്രിയ സുഹൃത്ത് വിജയകരമായ അവന്റെ സംരംഭത്തിന്റെ അടുത്ത ഘട്ടം എന്റെ കൈകൊണ്ട് തന്നെ തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ ശരിക്കും എന്റെ കണ്ണു നിറഞ്ഞു..!!

Royale Impero Clothing Co. എന്ന അവന്റെ Clothing ബ്രാൻഡിന്റെ ഇ-കൊമേഴ്‌സ് വെബ് സൈറ്റിന്റെ തുടക്കമാണ്..

നമുക്ക് നല്ലൊരു സെലിബ്രിറ്റിയെ കൊണ്ട് തുടങ്ങി വയ്ക്കാം എന്നു പറഞ്ഞപ്പോൾ അവൻ പറയുകയാണ് എനിക്ക് നിന്നെക്കാൾ വലിയ വേറെ ആരെയാടാ കിട്ടുക എന്ന്..

എന്നെ അറിയുന്നവർക്കെല്ലാം അവനെ അറിയുമായിരിക്കും..
കാരണം അർജ്ജുനന് കൃഷ്ണൻ എന്ന പോലെയാണ് എനിക്ക് അവൻ..

ഞാൻ എവിടെയൊക്കെ പോകണമെന്ന് പറഞ്ഞാലും എന്നെ കൊണ്ട് പോകുന്ന എന്റെ തേരാളിയാണ് പ്രിയ കൂട്ടുകാരൻ ശ്രീരാഗ് Shree Rakh !!

ഞാനുൾപ്പെടെ പ്രഭു ജസ്റ്റിൻ വിഷ്ണു അതിജീവനത്തിലെ ഞങ്ങൾ നാല് ചങ്കുകൾക്ക് ഒന്നു കറങ്ങണം എന്നു പറഞ്ഞപ്പോൾ ഞങ്ങളെയും കൊണ്ട് മൂവായിരത്തിൽ അധികം കിലോമീറ്റർ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പൊന്നുപോലെ ഞങ്ങളെയും കൊണ്ടു നടന്നവൻ !!
ഞങ്ങൾ മൂന്നുപേർ കാലുകൾ നഷ്ടപ്പെട്ടവർ ആണ്..
വിഷ്ണുവിന് ബ്ലഡ് ക്യാൻസർ ആയിരുന്നു..
ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അവനാണ് !!

അവന്റെ കണ്ണ് നിറയുന്നതും അസ്വസ്ഥനാകുന്നതും ഞാൻ കണ്ടിട്ടുള്ളത് എനിക്ക് വയ്യാതെ ആകുമ്പോൾ മാത്രമാണ്..
അത്രയ്ക്ക് ഉയിരാണ് അവനെന്നോടുള്ള സ്നേഹം !!

എനിക്ക് 2 ദിവസമേ ആയുസ്സുള്ളൂ എന്ന് ഡോക്ടർ അവനോട് പറഞ്ഞപ്പോൾ അവൻ ഡോക്ടറോട് പറഞ്ഞത് രണ്ട് ദിവസമല്ല രണ്ട് മണിക്കൂർ ഡോക്ടർ പറഞ്ഞാലും കാര്യമില്ല അവൻ തിരികെ വരും എന്നാണ്..!!

ഇത് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോൾ ഞാൻ അവനോട് ഞാൻ ഒരേ ഒരു ആവശ്യമാണ് പറഞ്ഞത്..
എന്തെങ്കിലും ഒരു നന്മയുള്ള പ്രവർത്തനത്തോടെ ഇത് ആരംഭിക്കണം എന്ന്..
അപ്പോൾ തന്നെ നൂറോളം ടീഷർട്ട് എന്നെ ഏല്പിച്ചിട്ട് കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് നൽകാൻ പറഞ്ഞു..!!

ആ ടീഷർട്ടുകൾ സായീഗ്രാമത്തിലെ കുട്ടികൾക്ക് നൽകുന്നതിനായി കൈവശം ഉണ്ടെന്ന് സയീഗ്രാമം ഡയറക്ടർ ഈശ്വരതുല്യനായ K.N. Anandkumar സർ നെ ഈ അവസരത്തിൽ അറിയിക്കുന്നു..

അവന്റെ ഈ സംരംഭത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..!!
ഇനിയും ഒരുപാട് പേർക്കും തൊഴിലും തണലും ആകുന്ന ഒരു പ്രസ്ഥാനമായി ഇത് വളരാൻ പ്രിയമുള്ളവരുടെ പ്രാർത്ഥനകൾ ഉണ്ടാകണം !!

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ ക്യാപ്ഷൻ ആണ്..
” Only For The Few
Who Dare To Live
Their Dreams ”
അതേ ജീവിതം പൊരുതുവാൻ ധൈര്യമുള്ളവർക്ക് ഉള്ളതാണ്..
അങ്ങനെയുള്ളവർ തന്നെയാണ് ലോകത്തെ സ്വാധീനിക്കുക !!

ഈ ഓൺലൈൻ വെബ്‌സൈറ്റിന്റെ ഉൽഘാടനം ഓൺലൈനായി തന്നെ പ്രഖ്യാപിക്കുന്നു !!
ഇതിന് എനിക്ക് കിട്ടുന്ന പ്രതിഫലമാണ് ആ കുട്ടികൾക്ക് കിട്ടുന്ന ടീ ഷർട്ട് !!
ഒപ്പം അവരുടെ പ്രാർത്ഥനകളും…!
നന്മകൾ പൂക്കട്ടെ…
നന്മയുള്ളവർ വളരട്ടെ..!!

www.royaleimpero.com

സമൂഹത്തിൽ പ്രകാശം പകർന്നുകൊണ്ട് തുടങ്ങിയ ഈ സംരംഭത്തിന് പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളും ആശംസകളും മാത്രം മതി !!
സ്നേഹപൂർവ്വം ❤️
ഞാൻ ഉഷാറാണ് ട്ടോ..
രണ്ടാം ഘട്ട യുദ്ധം നാളെ തുടങ്ങും..!!

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker