അവിഹിത ബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു; നടി മുന്‍ കാമുകനെ അടിച്ച് കൊന്നു
ചെന്നൈ: ബന്ധം തുടരാന്‍ നിര്‍ബന്ധിച്ച മുന്‍ കാമുകനെ 42 കാരിയായ ടെലിവിഷന്‍ നടി അടിച്ചു കൊലപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് സംഭവം. നടിയായ എസ് ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച് കാമുകന്റെ തല അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫിലിം ടെക്‌നീഷ്യനായ എം രവി (38) ആണ് കൊല്ലപ്പെട്ടത്. ദേവി പിന്നീട് പോലീസില്‍ കീഴടങ്ങി. തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം ഭര്‍ത്താവ് ബി ശങ്കര്‍, സഹോദരി എസ് ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് സവാരിയാര്‍ (53) എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
എട്ട് വര്‍ഷം മുമ്പ് ചെന്നൈയില്‍ താമസമാക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന മധുര സ്വദേശിയായ രവി ടിവി സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത ദേവിയുമായി ചങ്ങാത്തം കൂടുകയും ഇരുവരും ബന്ധം ആരംഭിക്കുകയും ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ശങ്കറും മറ്റ് കുടുംബാംഗങ്ങളും അവരുടെ കാര്യം അറിഞ്ഞതായും രവിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.