News
ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി നടന്നു നീങ്ങുന്ന അമ്മ! പോലീസ് എത്തിയപ്പോള്‍ സംഭവിച്ചത്; വീഡിയോ
ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി നടന്നു പോയ അമ്മയെ തടഞ്ഞ് പോലീസ്. കയ്യില്‍ തൂക്കിപ്പിടിച്ച സഞ്ചി നോക്കി താരാട്ട് പാടി നടന്നു പോകുന്ന സ്ത്രീയെക്കണ്ട് വഴിയാത്രക്കാര്‍ക്ക് സംശയം തോന്നി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട ഒരു വഴിപോക്കന്‍ അല്‍പ്പനേരം ശ്രദ്ധിച്ചപ്പോഴാണ് അത് സഞ്ചിയുടെ ഉള്ളില്‍ നിന്നും വരുന്നതെന്ന് മനസ്സിലായത്.
സഞ്ചിയില്‍ എന്തെന്ന് നോക്കാന്‍ തുടങ്ങിയപ്പോള്‍ പറ്റില്ലെന്ന് പറഞ്ഞുകൊണ്ട് യുവതി വേഗത്തില്‍ നടന്നു പോവുകയായിരുന്നത്രെ. ഒടുവില്‍ പോലീസെത്തി യുവതിയെ തടയുകയായിരുന്നു. ശേഷം കുഞ്ഞിനെ പുറത്തെടുത്തു. ‘കുഞ്ഞിനെ വെറുതെ വിടണം, അവന്‍ ജീവനോടെയുണ്ട്, അവന്‍ സുഖമായിരിക്കുന്നു’ എന്നെല്ലാം പോലീസുകാരോട് പറഞ്ഞ് യുവതി ബഹളം കൂട്ടാന്‍ തുടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News