Home-bannerKeralaNewsRECENT POSTS
വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. ബാവലി സ്വദേശിനിയായ യുവതിക്കാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ജില്ലാ ആശുപത്രിയില്‍നിന്നു വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പനി ലക്ഷണങ്ങളോടെ ഡിസംബര്‍ 26-നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തൊണ്ടയിലെ സ്രവം മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ചപ്പോഴാണ് കുരങ്ങുപനിയാണെന്നു സ്ഥിരീകരിച്ചത്. പോയ വര്‍ഷം വയനാട് ജില്ലയില്‍ എട്ടു പേര്‍ക്കു കുരങ്ങുപനി ബാധിച്ചിരുന്നു. വീണ്ടും പനിബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News