NationalNewsRECENT POSTS
ആദ്യം ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കൂ, എന്നിട്ടാകെ പൗരത്വ തെളിവ്; മോദിയെ ട്രോളി യെച്ചൂരി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരത്വത്തിന് തെളിവ് ചോദിക്കുന്നതെന്നായിരിന്നു യെച്ചൂരിയുടെ പരാമര്‍ശം. പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററും നടപ്പാക്കുന്നതിനെതിരെയായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം. ട്വിറ്ററിലാണ് അദ്ദേഹം പ്രതികരിച്ചത്.
വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്മാരോട് തെളിവ് ചോദിക്കുന്നത്- യെച്ചൂരി ട്വീറ്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News