ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇനി മുതല്‍ പ്രത്യേക അദാലത്ത്; പുതിയ നീക്കവുമായി യുവജന കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പുതിയ പദ്ധതിയുമായി കേരള സര്‍ക്കാര്‍ രംഗത്ത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വേണ്ടി പ്രത്യേക അദാലത്ത് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് വേണ്ടി ആദ്യമായിട്ടാണ് ഇത്തരത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.കേരളത്തിലെ ട്രാന്‍സ്‌ജെന്റര്‍ സമൂഹം നേരിടുന്ന നീതി നിക്ഷേധങ്ങള്‍ക്ക് അവകാശ ലംഘനങ്ങള്‍ക്കും പരിഹാരം കാണുകയെന്നതാണ് അദാലത്തിന്റെ ലക്ഷ്യം. കേരള സംസ്ഥാന യുവജന കമ്മീഷനാണ് സംസ്ഥാനതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അദാലത്തില്‍ പരാതികള്‍ നല്‍കാനാകും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള ട്രാന്‍സ്‌ജെന്റേഴ്‌സില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന പരാതികള്‍ക്കനുസരിച്ചുള്ള നടപടികള്‍ അദാലത്ത് സ്വീകരിക്കും. തിരുവന്തപുരത്ത് വെച്ചാണ് അദാലത്ത് നടക്കുക. ഇതുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍ ജനുവരി പത്തിന് രാവിലെ 11 മണിമുതല്‍ തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് അദാലത്ത് നടത്തുക.