EntertainmentNews

‘ലക്ഷ്മി എന്നെ മുറിയിലേക്ക് വിളിച്ചു; വിവാഹം കഴിക്കാതെ ഒന്നും ചെയ്യില്ലെന്ന് ഞാൻ; ഞങ്ങൾ പിരിയാൻ കാരണം’

ചെന്നൈ:സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് ലക്ഷ്മി. വാർധക്യത്തിലും ലക്ഷ്മി കരിയറിൽ സജീവമാണ്. ലക്ഷ്മിയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ആദ്യ ഭർത്താവ് ഭാസ്കരനിൽ ലക്ഷ്മിക്ക് പിറന്ന മകളാണ് നടി ഐശ്വര്യ ഭാസ്കരൻ. നടൻ മോഹൻ ശർമയെയാണ് ലക്ഷ്മി പിന്നീട് വിവാഹം ചെയ്തത്. 1975 ൽ വിവാഹിതരായ ഇരുവരും 1980 ൽ പിരിഞ്ഞു. ശിവചന്ദ്രനെയാണ് നടി പിന്നീട് വിവാഹം ചെയ്തത്. ലക്ഷ്മിയെ വിവാഹം ചെയ്തതിനെക്കുറിച്ചും പിരിഞ്ഞതിനെക്കുറിച്ചും സംസാരിക്കുകയാണ് രണ്ടാം ഭർത്താവ് ശിവചന്ദ്രൻ.

ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ‘ചട്ടക്കാരി എന്ന സിനിമയ്ക്കിടെയാണ് ഞങ്ങൾ ആദ്യമായി കണ്ടത്. ആ കാലത്ത് എന്റെ അച്ഛനും അമ്മയും ബോംബെയിലാണ്. ഷൂട്ടിം​ഗിനായി ഇവിടെ വന്ന് തിരിച്ച് പോകും. ഒരു ദിവസം ബോംബൈയിൽ വെച്ച് രാവിലെ ഒരു ഫോൺ കോൾ വന്നു. ലക്ഷ്മിയായിരുന്നു. മോഹൻ, ഞാൻ ബോംബെയിൽ വന്നിട്ടുണ്ട്, ലക്സിന്റെ പരസ്യത്തിന് വന്നതാണ്’

എനിക്ക് കുറച്ച് ഷോപ്പിം​ഗ് ചെയ്യാനുണ്ട്, സഹായിക്കാമോ എന്ന് ചോദിച്ചു. വരാമെന്ന് ഞാൻ. ഹോ‌ട്ടലിൽ പോയി പിക്ക് ചെയ്തു. ഷോപ്പിം​ഗിന് എല്ലായിടത്തും കൊണ്ട് പോയി. നല്ല പെർഫ്യൂമുകൾ ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി. ഒരു ഷോപ്പിൽ നായയുടെ ആകൃതിയിൽ ആഫ്റ്റർ ഷേവ് ലോഷൻ കണ്ടു’

എന്താണെന്ന് നോക്കി. വില ചോദിച്ചു. പക്ഷെ വാങ്ങിയില്ല. ഷോപ്പിം​ഗെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിച്ചു. ഹോട്ടലിലേക്ക് പോയി. ടാക്സിൽ ഞാൻ മുൻ സീറ്റിലും ലക്ഷ്മി പിൻ സീറ്റിലുമാണ്. ഒമ്പത് മണിയായി കാണും. മോഹൻ, ഒരു സാധനം തരാമെന്ന് ലക്ഷ്മി. എന്താണെന്ന് നോക്കിയപ്പോൾ ആ ഷോപ്പിൽ കണ്ട ആഫ്റ്റർ ഷേവ് ലോഷനായിരുന്നു. എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ഒരു അവസരം തന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഈ നായ പോലെ ഞാനുണ്ടാകുമെന്ന് പറഞ്ഞു. എനിക്ക് എങ്ങനെ പ്രതികരിക്കണം എന്നറിയാതെയായി. ആദ്യമായാണ് ഒരു പെൺകുട്ടി എന്നെ പ്രാെപ്പോസ് ചെയ്യുന്നത്’

‘പക്ഷെ അന്ന് ഞാൻ ചെയ്ത തെറ്റ് ഇത് വളരെ സീരിയസായി എടുത്തതാണ്. എന്നെയത് ബാധിച്ചു എന്ന് തന്നെ പറയാം. അന്ന് രാത്രി ഉറങ്ങിയില്ല. രാവിലെ ലക്ഷ്മിയെ ഫോൺ ചെയ്തു. നേരിൽ കാണണം എന്ന് പറഞ്ഞു. രാത്രി ഞാൻ ഉറങ്ങിയിട്ടില്ലെന്ന് പറഞ്ഞു. എന്ത് കൊണ്ട് നമുക്ക് വിവാഹം ചെയ്ത് കൂടെന്ന് അവൾ ചോദിച്ചു. എന്റെ കരിയറിലേക്കാണ് ഇപ്പോൾ ശ്രദ്ധ, കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് പറഞ്ഞു. ലക്ഷ്മി എന്നെ റൂമിലേക്ക് വിളിച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് മനസിലായി’

‘ഞാൻ യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ്. വിവാഹം ചെയ്യാതെ എനിക്ക് നിങ്ങളെ ഒന്നും ചെയ്യാൻ പറ്റില്ല, കുങ്കുമം ഉണ്ടെങ്കിൽ തരൂയെന്ന് ഞാൻ പറഞ്ഞു. അവൾ കുങ്കുമം തന്നു. അതാണ് എന്റെ ആദ്യ അനുഭവം. ആദ്യ രാത്രി. ഞങ്ങൾ അന്ന് ഭാര്യയും ഭർത്താവുമായി. അതിന് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാൻ പറ്റിയില്ല.

ഞാനും അവളും കരിയറിലെ തിരക്കുകളിലായി. ഐശ്വര്യക്ക് അന്ന് ഒന്നര വയസാണ്. കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്തം വന്നു. പല കാരണങ്ങളാൽ ബന്ധം മുന്നോട്ട് പോയില്ല,’ മോഹൻശർമ്മ വ്യക്തമാക്കി. ഒരുമിച്ച് സമയമില്ലാതായ ഘ‌ട്ട‌ത്തിൽ ചില പുരുഷൻമാർ അവളെ ദുരുപയോ​ഗം ചെയ്തെന്നും മോഹൻ ശർമ്മ തുറന്ന് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker