തിരുവനന്തപുരം: തന്നെയും പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെയും ചേര്‍ത്ത് പ്രചരിക്കുന്ന ട്രോളിന് മറുപടിയുമായി മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം രേഖപ്പെടുത്തിയത്. സുകുമാരകുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേര്‍ത്തുവെച്ച് ‘എവിടെയോ എന്തോ തകരാറുപോലെ’ എന്ന തലകെട്ടോടു കൂടി നല്‍കിയ ട്രോള്‍ പോസ്റ്റ് പങ്കുവെച്ചാണ് മന്ത്രിയുടെ പ്രതികരണം.
യഥാര്‍ഥ സുകുമാരക്കുറുപ്പിന്റെയും മന്ത്രിയുടെയും ഫോട്ടോ ചേര്‍ത്തുവെച്ച് മുഖസാദൃശ്യമില്ലേയെന്ന ചോദ്യവുമായാണ് ട്രോള്‍. ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ഞാനല്ല സുകുമാരക്കുറുപ്പ് കേട്ടോ, കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടത്’ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News