News

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍; യു.എന്നില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. പാക്കിസ്ഥാന്‍ ഭീകരവാദത്തെ ആഗോളത്തലത്തില്‍ തന്നെ പിന്തുണയ്ക്കുന്ന രാജ്യമാണെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. ഇത്തരത്തില്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ വ്യാജ പരാതി ഉന്നയിക്കുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി കാജല്‍ ഭട്ട് പറഞ്ഞു.

പാക് അധിനിവേശ കാഷ്മീരില്‍നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറണം. പാക്കിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഒഴിയണമെന്നും യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ജമ്മു കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് ഇന്ത്യ മറുപടി നല്‍കി. പാക്കിസ്ഥാനില്‍നിന്ന് പുറപ്പെടുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരെ ഉറച്ചതും നിര്‍ണായകവുമായ നടപടി തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

ഭീകരത, ശത്രുത, അക്രമം എന്നിവയില്ലാത്ത അന്തരീക്ഷത്തില്‍ മാത്രം നടത്താനാകുന്ന ഏത് സംഭാഷണത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കുണ്ടെന്നും കാജല്‍ ഭട്ട് പറഞ്ഞു. പാക്കിസ്ഥാന്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുമായും സാധാരണ അയല്‍പക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
സിംല കരാറിനും ലാഹോര്‍ പ്രഖ്യാപനത്തിനും അനുസൃതമായി ഉഭയകക്ഷിപരമായും സമാധാനപരമായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി.

ഭീകരവാദവും ശത്രുതയും അക്രമവും ഇല്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ അര്‍ഥവത്തായ ഏത് സംഭാഷണവും നടത്താന്‍ കഴിയൂ. അത്തരമൊരു അനുകൂല അന്തരീക്ഷം സൃഷ്ടിക്കേണ്ട ഉത്തരവാദിത്തം പാക്കിസ്ഥാനാണ്. അതുവരെ അതിര്‍ത്തി കടന്നുള്ള പ്രതികരണത്തിന് ഇന്ത്യ ഉറച്ചതും നിര്‍ണായകവുമായ നടപടികള്‍ തുടരുമെന്നും കാജല്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker