31.7 C
Kottayam
Thursday, April 25, 2024

പൃഥ്വിരാജിന്റെ റെക്കോഡ് പഴങ്കഥ; ഇഷ്ട നമ്പറിനായി കാറുടമ ചെലവാക്കിയത് 8.80 ലക്ഷം രൂപ!

Must read

കോട്ടയം: ഇഷ്ടപ്പെട്ട വാഹനം വാങ്ങുന്നത് നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ട വാഹനം മാത്രം വാങ്ങിയാല്‍ പോര. ഇഷ്ടപ്പെട്ട രജിസ്‌ട്രേഷന്‍ നമ്പറും ഇഷ്ട വാഹനത്തിന് നല്‍കണം. അത്തരമൊരു കഥയാണ് കോട്ടയം അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചന്റേത്. ആഗ്രഹിച്ച് വാങ്ങിയ വാഹനത്തിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ടോണി വര്‍ക്കിച്ചന്‍ മുടക്കിയത് 8.80 ലക്ഷം രൂപയാണ്.

കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള കെ എല്‍ 05 എ വെ 7777 എന്ന നമ്പരിനാണ് ടോണി വര്‍ക്കിച്ചന്‍ ലക്ഷങ്ങള്‍ മുടക്കിയത്. തന്റെ പക്കലുള്ള ജാഗ്വാറിനും കിയയുടെ സെല്‍ടോസിനുമെല്ലാം 7777 എന്നാണ് നമ്പര്‍. ഇതേ നമ്പര്‍ തന്നെ പുതിയ വാഹനമായ കിയ മോട്ടേഴ്‌സിന്റെ പുതിയ മോഡലായ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് കാറിനും വേണമെന്നാണ് ടോണി വര്‍ക്കിച്ചന്‍ ആഗ്രഹിച്ചത്. ഇതിനായാണ് 8.80 ലക്ഷം രൂപ മുടക്കാന്‍ ടോണി വക്കച്ചന്‍ തയ്യാറായത്.

കിയയുടെ കാര്‍ണിവലിന് 35 ലക്ഷം രൂപയാണ് വില. തെള്ളകത്തെ ഷോറൂമില്‍ നിന്നാണ് കിയയുടെ ഏറ്റവും പുതിയ മോഡല്‍ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് ടോണി വക്കച്ചന്‍ ബുക്ക് ചെയ്തത്. ഓണ്‍ലൈനായാണ് കെ എല്‍ 05 എവൈ 7777 എന്ന നമ്പരിന് വേണ്ടി അദ്ദേഹം ബുക്ക് ചെയ്തത്. അതേസമയം എന്നാല്‍ ചിങ്ങവനം സ്വദേശി ആകാശ് പി എബ്രഹാമും ഇതേ നമ്പറിനായി കോട്ടയം ആര്‍ ടി ഓഫീസിനെ സമീപിച്ചിരുന്നു.

ഇതോടെയാണ് നമ്പര്‍ ലേലം വിളിയിലേക്ക് കടന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേനയാണ് വാശിയേറിയ ലേലം നടന്നത്. സര്‍ക്കാര്‍ നേരത്തെ 50,000 രൂപയാണ് നമ്പറിന്റെ തുക നിശ്ചയിച്ചത്. തുക ഓണ്‍ലൈനായി അടച്ച് ബുക്കിംഗ് ചെയ്ത ശേഷമായിരുന്നു ലേലം ആരംഭിച്ചത്. ലേലത്തില്‍ 7,83,000 രൂപ വരെ ആകാശ് പി എബ്രഹാം വിളിച്ചു. എന്നാല്‍ 8,30,000 രൂപയ്ക്ക് വിളിച്ച് ടോണി വര്‍ക്കിച്ചന്‍ ലേലം ഉറപ്പിക്കുകയായിരുന്നു.

ബുക്കിംഗിനായി അടച്ച തുക കൂടിയായതോടെ നമ്പരിന്റെ മൂല്യം 8,80,000 രൂപയായി. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഏഴര ലക്ഷം മുടക്കിയിരുന്നു. ഈ റെക്കോര്‍ഡാണ് ടോണി വര്‍ക്കിച്ചന്‍ മറികടന്നത്. കൂടാതെ കോട്ടയം ജില്ലയിലെ റെക്കോര്‍ഡ് തുകയുമായിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week