മനോഹരമായ നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപും അലീനയും; വീഡിയോ എഡിറ്റ് ചെയ്തത് പ്രശസ്ത സംവിധായകന്‍
കൊച്ചി:ക്യാമറയ്ക്ക് മുന്നില്‍ വിരളമായി മാത്രം പ്രത്യക്ഷപ്പെടുന്ന താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയിലും മീനാക്ഷി അത്ര ആക്ടീവല്ല. ഇന്‍സ്റ്റഗ്രാമില്‍ ഇടയ്ക്ക് ചിത്രങ്ങളും നൃത്തം ചെയ്യുന്ന വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. ആ വീഡിയോകള്‍ കണ്ടാല്‍ മീനാക്ഷി ഒന്നാന്തരം നര്‍ത്തകിയാണെന്ന് മനസിലാകും.
ഇപ്പോഴിതാ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീനയും മീനാക്ഷിയും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ‘രാഞ്ചന’ എന്ന ഹിന്ദി ഗാനവും ‘വളയപ്പട്ടി’ എന്ന തമിഴ് ഗാനവും കൂട്ടിയിണക്കിയുള്ള റീമിക്‌സിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്.
മീനാക്ഷിയെ ടാഗ് ചെയ്ത് അലീനയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നസ്‌റിയ നസീം, അപര്‍ണ ബാലമുരളി തുടങ്ങി നിരവധിപേര്‍ ഇരുവരുടേയും നൃത്തച്ചുവടുകളെ അഭിനന്ദിച്ച് കമന്റ് ചെയ്തു. മികച്ച നര്‍ത്തികയായ അലീന നേരത്തേയും ഡാന്‍സ് വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത കൂട്ടുകാരിയായ നസ്‌റിയ നസീമിനൊപ്പമുള്ള വീഡിയോ വൈറലായിരുന്നു. പടയപ്പ സ്റ്റൈലിലുള്ള ഡാന്‍സും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അല്‍ഫോണ്‍സ് പുത്രനാണ് ഈ വീഡിയോയുടെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ഐശ്വര്യ അശോകാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫാഷന്‍ ഡിസൈനറായ രഹ്നാ ബഷീര്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ഐഷ റിസ്വാന്‍ മാലിക്കാണ് സ്‌റ്റൈലിസ്റ്റ്.