മാവേലിക്കര:ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ വാത്തികുളം കിഴക്കടത്ത് ജലധർ നിവാസിൽ വിശ്വനാഥൻ ഉണ്ണിത്താന്റെയും ഷൈലജയുടെയും ഏക മകൻ അനന്ദു വിശ്വനാഥ് (വിഷ്ണു-26) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ പരിക്കുകളോടെ രക്ഷപെട്ടു.സ്കൂട്ടർ യാത്രികരായ രണ്ട് പേർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.രണ്ടുപേരുടെ നില ഗുരുതരമാണ്.ഡിയോ സ്കൂട്ടറും പൾസർ ബൈക്കുമാണ് കൂട്ടിയിടിച്ചത്.ബൈക്ക് ഓടിച്ചിരുന്നത് വിഷ്ണുവാണ്.
സ്കൂട്ടർ ഓടിച്ചിരുന്ന പല്ലാരിമംഗലം സ്വദേശി അഭയ് (24) എറണാകുളത്തെ സ്വകാര്യ ആശുപത്രയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.ഒപ്പമുണ്ടായിരുന്ന നന്ദു (25) നിസാര പരിക്കുകളോടെ രക്ഷപെട്ടു.
വിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരിച്ചു.സംസ്കാരം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News