CrimeNationalNews

അ​മ​ര​ത്വം കൈ​വ​രി​ക്കാ​ന്‍ സിദ്ധനായ ഭ​ര്‍​ത്താ​വി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി​,ഭാ​ര്യ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍

ചെ​​ന്നൈ:അ​മ​ര​ത്വം കൈ​വ​രി​ക്കാ​ന്‍ ഭ​ര്‍​ത്താ​വി​നെ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി​യ ഭാ​ര്യ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ല്‍.

ചെ​ന്നൈ പെ​രു​മ്പാക്കം ക​ലൈ​ഞ്ജ​ര്‍ ക​രു​ണാ​നി​ധി ന​ഗ​ര്‍ സ്വ​ദേ​ശി നാ​ഗ​രാ​ജ് (59) ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​െന്‍റ ഭാ​ര്യ ല​ക്ഷ്​​മി​യാ​ണ് (55)​ ഭ​ര്‍​ത്താ​വി​െന അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ച്‌​ കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന്​ പ​റ​യു​ന്നു. നി​ല​വി​ല്‍ ഇ​വ​ര്‍ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലാ​ണ്. പോ​സ്​​റ്റ്​​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്​​ ല​ഭ്യ​മാ​യ​തി​നു​ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളും.

ത​മി​ഴ്​​നാ​ട്ടി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലൂ​ടെ ആ​ത്മീ​യ​യാ​ത്ര ന​ട​ത്തി​യി​രു​ന്ന നാ​ഗ​രാ​ജ്​ പി​ന്നീ​ട്​ ആ​ള്‍​ദൈ​വ​മാ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ച്‌​ വീ​ട്ടു​മു​റ്റ​ത്ത്​ കോ​വി​ല്‍ നി​ര്‍​മി​ച്ച്‌​ പൂ​ജാ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. ദൈ​വ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കാ​റു​ണ്ടെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന നാ​ഗ​രാ​ജ്​ പ്ര​ദേ​ശ​ത്ത്​ സി​ദ്ധ​നാ​യാ​ണ്​ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ന​വം​ബ​ര്‍ 16ന്​ ​നാ​ഗ​രാ​ജി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ള്‍ മ​രി​ക്കാ​ന്‍ പോ​വു​ക​യാ​ണെ​ന്നും അ​മ​ര​ത്വം നേ​ടാ​ന്‍ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ട​ണ​മെ​ന്നും ഭാര്യയോടു നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നാ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി. തു​ട​ര്‍​ന്ന്​ ജ​ല​സം​ഭ​ര​ണി​ക്കു​വേ​ണ്ടി​യാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ ര​ണ്ട്​ തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ഴി നി​ര്‍​മി​ച്ചു. 17ന്​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ നാ​ഗ​രാ​ജി​നെ ല​ക്ഷ്മി കു​ഴി​യി​ല്‍ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു.

ചെ​ന്നൈയില്‍ ഐ.​ടി സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ക​ള്‍ ത​മി​ഴ​ര​ശി വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ച്ഛ​നെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​ത്. ത​മി​ഴ​ര​ശി​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ല​ക്ഷ്​​മി ഒ​ഴി​ഞ്ഞു​മാ​റി. തു​ട​ര്‍​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ്​ അ​മ്മ സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker