മഞ്ജു വാര്യരുടെ മദ്യപാനം,ആരോപണം നടിയെ മോശക്കാരിയാക്കാനുള്ള ശ്രമത്തിന്റെ ഭാഗം, ഇത് ശരിയല്ല’;രാഹുല്‍ ഈശ്വര്‍
കൊച്ചി; ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് രാഹുല്‍ ഈശ്വര്‍.മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജു വാര്യറുടെ സ്വാഭാവം മോശമാണെന്ന് ചിത്രീകരിക്കാനാണെന്ന് എല്ലാവര്‍ക്കും മനസിലാകും. പക്ഷേ അതൊന്നും ശരിയായ രീതിയല്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
ദിലീപിനെതിരെ വന്ന വിധി പകര്‍പ്പുകള്‍ ഞാന്‍ വായിച്ചിരുന്നു. അതില്‍ ദിലീപിനെതിരെ പോലീസ് ചുമത്തിയ നാല് ചാര്‍ജുകളില്‍ 3 എണ്ണം കോടതി അസാധുവാക്കിയിരിക്കുകയാണ്. അത് തെറ്റാണെന്നാണ് പറഞ്ഞത്. ഈ അവസരത്തില്‍ എഫ്‌ഐആറിലെ ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ ഒരു കണ്‍ക്ലൂസീവ് മെറ്റീയലും ഇല്ലെന്നാണ്. ഇത്തരം കാര്യങ്ങളൊന്നും ഒരു മാധ്യമങ്ങളിലും കണ്ടില്ല. ദിലീപിന് തിരിച്ചടിയെന്നും അദ്ദേഹത്തെ താഴ്ത്തിക്കെട്ടുന്നതുമായ വാര്‍ത്തകളാണ് വന്നത്’.
‘ഞാന്‍ ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാല്‍ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കില്‍ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു തരത്തിലും സ്വീകാര്യമല്ല. അതിപ്പോള്‍ വലിയ സ്ട്രാറ്റജിയാണെങ്കില്‍ പോലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. വേറെ എത്ര പോയ്ന്റുകള്‍ ഉണ്ട് പറയാന്‍. മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജുവിന്റെ സ്വാഭാവം മോശമാണെന്ന് ചിത്രീകരിക്കാനാണെന്ന് എല്ലാവര്‍ക്കും മനസിലാകും. പക്ഷേ അതൊന്നും ശരിയായ രീതിയല്ല’.
‘സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. പുറത്തുവന്നത് പ്രിവിലേജ് കമ്മ്യൂണിക്കേഷനാണ്. എന്തൊക്കെ പറയണമെന്നത് സ്ട്രാറ്റജൈസ് ചെയ്യുന്നതൊക്കെ. അങ്ങനെ സ്ട്രാറ്റജൈസ് ചെയ്യുമ്പോള്‍ പോലും ഇത്തരം കാര്യങ്ങള്‍ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വേറെ ഒരുപാട് പോയ്ന്റുകള്‍ ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ്’,രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം ഒരു സാക്ഷിയെ പ്രതിക്ക് വേണ്ടി കള്ളമൊഴി പഠിപ്പിക്കുന്നത് ഒരു പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനില്‍ വരില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഡ്വ അജകുമാര്‍ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് അഭിഭാഷക സംഘത്തോട് സോഫ്റ്റ് കോര്‍ണര്‍ കാണിക്കുകയാണ് എന്നതാണ് തന്റെ അഭിപ്രായം. അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് കൊടുത്തു, അദ്ദേഹം ഹാജാരാകാമെന്ന് പറഞ്ഞു. എന്നാല്‍ ഹാജരായില്ല’.
‘തങ്ങളുടെ സത്യസന്ധത പൊതുസമൂഹത്തിന് മുന്‍പില്‍ കാണിച്ച് കൊടുക്കേണ്ട ബാധ്യത അഭിഭാഷകര്‍ക്കാണ്. അവര്‍ അതില്‍ അസ്വസ്ഥരായാല്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിന് കൊടുക്കുക. ആര് തടുത്താലും ചെറുത്താലും ഈ കേസ് ശരിയായ വഴിക്ക് അവസാനിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും’ അഡ്വ അജകുമാര്‍ പറഞ്ഞു.
അതേസമയം വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഈ അവസ്ഥയില്‍ പോലും വലിയ ഫീസ് നല്‍കി എങ്ങനെയാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്നത് വലിയ ചോദ്യമാണെന്നായിരുന്നു അഡ്വ അജകുമാര്‍ പ്രതികരിച്ചത്. പള്‍സര്‍ സുനി മാത്രമാണ് ഇപ്പോള്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തുവരാന്‍ ഉള്ളത്. അതാണ് ജാമ്യത്തിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അയാള്‍ക്ക് ലഭിച്ച ഉത്തേജനം.
സുനിയെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒരു സ്‌കീം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കാരണം ഈനി കേസില്‍ വഴിത്തിരിവ് ഉമഅടാകുന്നത് പള്‍സര്‍ സുനി എന്നയാള്‍ പുറത്ത് വന്ന് പൊതുസമൂഹത്തോട് എന്തെങ്കിലും തുറന്ന് പറയുമോ എന്ന കാര്യമാണ്. അത് നിര്‍ണായക വഴിത്തിരിവായിരിക്കും എന്നും അജകുമാര്‍ പറഞ്ഞു.