വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും മകനുമായി സ്‌ക്രീനില്‍, ഇന്നും പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി; മണിക്കുട്ടന്‍
മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് മണിക്കുട്ടന്‍. ബിഗ് ബോസ് സീസണ്‍ മൂന്നില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരം വലിയൊരു കൂട്ടം ആരാധകരെയാണ് സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവച്ച ഫോട്ടോയും കുറപ്പുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ലക്ഷ്മി ഗോപാലസ്വാമിയോടൊപ്പമുള്ള ഫോട്ടോയാണ് മണിക്കുട്ടന്‍ പങ്കുവച്ചത്.
16 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ തന്റെ അമ്മയായി അഭിനയിച്ച ആളാ ഇപ്പോഴും പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. ‘ബോയ് ഫ്രണ്ട് സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു പതിനാറു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പതിനേഴിന്റെ സൗന്ദര്യത്തില്‍ ലക്ഷ്മി ചേച്ചിയോടൊപ്പം’, എന്നാണ് മണിക്കുട്ടന്‍ കുറിച്ചത്.
അമ്മയുടേയും മകന്റേയും ബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്ന സിനിമയാണ് ബോയ് ഫ്രണ്ട്. വിനയന്‍ സംവിധാനം ചെയ്ത ചിത്രം ഹരികൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിദ്യാസാഗര്‍ ആണ് നിര്‍മ്മിച്ചത്. 2005ലാണ് ചിത്രം റിലീസ് ചെയ്തത്. അതേസമയം, മരക്കാര്‍: അറബിക്കടലിന്റെ സിംഹമാണ് മണിക്കുട്ടന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.