തിരുവനന്തപുരം: പോലീസിനെ നോക്കുകുത്തിയായി നിര്‍ത്തി തിരുവനന്തപുരത്ത് അക്രമികളുടെ അഴിഞ്ഞാട്ടം തുടരുന്നു. കണിയാപുരത്ത് മദ്യപസംഘം മൂന്നുയുവാക്കളെ ആക്രമിച്ചു. പായ്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു. കമ്പി വടികൊണ്ടുള്ള അടിയില്‍ ജനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു.
പായ്ചിറ സ്വദേശികളായ കുറിഞ്ചന്‍ വിഷ്ണു, ശബരി, സായ്പ് നിധിന്‍, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകളും ആക്രമിച്ചു. വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. വാതില്‍ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുണ്‍, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകര്‍ത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News