കോട്ടയം: എല്‍.സി.പി വിട്ട് യു.ഡി.എഫ് പാളയത്തില്‍ എത്തിയ മാണി സി. കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. യുഡിഎഫില്‍ മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പന്‍ പറഞ്ഞു.
എല്‍ഡിഎഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയതെന്നും കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ, കോണ്‍ഗ്രസില്‍ ചേരില്ലെന്ന് കാപ്പന്‍ അറിയിച്ചിരുന്നു. സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.
ഇതു സംബന്ധിച്ച് ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ട് വിവരം അറിയിക്കുകയും ചെയ്തു. താന്‍ കോണ്‍ഗ്രസില്‍ ചേരണമെന്നത് മുല്ലപ്പള്ളിയുടെ മാത്രം താല്‍പര്യമായിരുന്നുവെന്നും കാപ്പന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News