ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സെഷന്‍സ് കോടതി തള്ളി

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യമില്ല. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബംഗളൂരു സെഷന്‍സ് കോടതി തള്ളി. കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാകാനുണ്ടെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും ഇഡി കോടതിയില്‍ വാദിച്ചിരുന്നു. ഇത് കണിക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

നേരത്തെ ഇതേ കോടതി തന്നെയാണ് ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ അറസ്റ്റിലായി 72 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ബിനീഷ് വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

ബംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാന്പത്തിക ഇടപാടുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയ ഇഡി ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബിനീഷ് നവംബര്‍ 11 മുതല്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News