നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
മറാത്തി നടി സോണാലി കുല്‍ക്കര്‍ണിയുടെ വീട്ടില്‍ പട്ടാപ്പകല്‍ അതിക്രമിച്ച് കയറിയ അക്രമി പിതാവിനെ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പൂനെ സിറ്റിയിലെ പിംപ്രി ചിന്‍ച്വാഡിയിലായിരുന്നു സംഭവം.
അതിക്രമിച്ചു കയറിയയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സോണാലിയുടെ പിതാവ് മനോഹര്‍ കുല്‍ക്കര്‍ണിക്ക് കുത്തേറ്റത്. വീട്ടിലെ ജോലിക്കാരിയാണ് പ്രതിയെ ആദ്യം കണ്ടത്. നിങ്ങളാരാണെന്ന് ചോദിച്ചപ്പോള്‍ തന്റെ പുറകെ പോലീസുണ്ടെന്നും ഒളിക്കാനാണ് കയറിയതെന്നുമായിരുന്നു യുവാവിന്റെ മറുപടി.
സംഭവശേഷം, രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അയല്‍വാസികള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതിക്രമിച്ച് കയറിയ ആള്‍ നടിയുടെ ആരാധകനാണെന്ന് പോലീസ് അറിയിച്ചു.
മെയ് ആദ്യവാരമാണ് സോണാലിയും ചാറ്റേര്‍ഡ് അക്കൗണ്ടന്റ് കുണാലുമായുള്ള വിവാഹം നടന്നത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ദുബായിലാണ് സോണാലി. സോണിലിയുടെ പിതാവിന്റെ നില ഗുരുതരമല്ല.