കോട്ടയം: കീരിയെ പിടിച്ചു കറി വെച്ചു, കഴിയ്ക്കും മുന്‍പേ യുവാവിനെ പോലീസ് പൊക്കി. വൈക്കം ഉദയനാപുരം മൂലയില്‍ നവീന്‍ ജോയി(48) ആണ് പോലീസ് പിടിയിലായത്. നവീന്‍ കീരിയെ പിടിച്ച് കറി വെയ്ക്കാന്‍ ശ്രമിക്കുന്നതായി വനംവകുപ്പിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എരുമേലി ഫോറസ്റ്റ് ഡിവിഷനില്‍ നിന്നു പ്രത്യേക സംഘം നവീന്റെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ ഇയാള്‍ കീരിയെ കറിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ് ജയപ്രകാശ് പറഞ്ഞു. കീരിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത നവീനെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News