തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മൗനം പാലിക്കരുതെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. മറുപടി നൽകി നേരിടണമെന്നും പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുകയാണ്. അത് തുറന്നുകാട്ടാൻ കഴിയണം. ജനങ്ങളെ വസ്തുതകൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം സർക്കാരിൻ്റെ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കിഫ് ബി പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും തീരദേശ പുനരധിവാസം വേഗം നടപ്പാക്കാനുമാണ് നിർദേശം. 100 ദിവസത്തിനുള്ളിൽ പദ്ധതികൾ പൂർത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News