തിരുവനന്തപുരം: മകന്റെ മരണ വാര്‍ത്ത അറിഞ്ഞ് മാതാവ് കിണറ്റില്‍ ചാടി മരിച്ചു. നെടുമങ്ങാട് വെള്ളൂര്‍ക്കോണം സ്വദേശിയും അധ്യാപികയുമായ ഷീജയാണ് മരിച്ചത്. കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ വെച്ചാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍വെച്ച് പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി സജിന്‍ മുഹമ്മദ് (28) മരിച്ചത്. മകന്‍ മരിച്ച വിവരം അറിയിക്കാതെ ബന്ധുകള്‍ ഷീജയെ ചൊവ്വാഴ്ച വൈകിട്ട് കഴക്കൂട്ടത്തെ ബന്ധുവീട്ടില്‍ കൊണ്ടുവിട്ട ശേഷം വയനാട്ടില്‍ പോയി.
രാത്രിയോടെ ഫെയ്‌സ്ബുക്കിലൂടെ ഷീജ മകന്റെ മരണവാര്‍ത്ത അറിഞ്ഞു. തുടര്‍ന്നാണ് ഇവര്‍ ബന്ധു വീട്ടിലെ കിണറ്റില്‍ ചാടിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News