FeaturedHome-bannerKeralaNews

ഏപ്രിൽ മൂന്നിന് എൽഡിഎഫ് ഹർത്താൽ

ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് ജനവഞ്ചനക്കുമെതിരെ ഏപ്രിൽ മൂന്നിന് ഇടുക്കി ജില്ലയിൽ 12 മണിക്കൂർ ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ അറിയിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.

ഭൂനിയമഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കാതിരിക്കാൻ യുഡിഎഫ് നടത്തിയ ഗൂഢാലോചന ജനങ്ങൾ തിരിച്ചറിയണം. ഈ നിയമസഭാ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പരിസ്ഥിതിവാദിയായ വി ഡി സതീശന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി നിയമസഭക്കകത്ത് നടപ്പാക്കി ഭൂനിയമഭേദഗതി ബില്ല് അട്ടിമറിക്കുയാണ് കോൺഗ്രസ് ചെയ്തതെന്നു എൽഡിഎഫ് കുറ്റപ്പെടുത്തി.

യുഡിഎഫ് ഭരണകാലത്ത് ബഫർസോൺ 12 കിലോമീറ്റർ ആക്കണമെന്ന് വി ഡി സതീശനും ടി എൻ പ്രതാപനും എ ഷംസുദീനും നേതൃത്വം നൽകിയ നിയമസഭാ കമ്മിറ്റികൾ ശുപാർശ ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ ഏലമല പ്രദേശത്തെ കുറിച്ചും ഹരിത എംഎൽഎമാർ എന്നറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാക്കൾക്ക് ഒരേനിലപാടായിരുന്നു. സിഎച്ച്ആർ വനമാണെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.
നിയമസഭയിൽ ബില്ലവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർത്താൽ- നേതാക്കൾ വ്യക്തമാക്കി.

ഇനിയും കർഷകരുടെ ആവശ്യം നീട്ടികൊണ്ടുപോകരുത്. കൃഷിയോടൊപ്പം അനുബന്ധ തൊഴിൽ കൂടി ചെയ്തു മാത്രമേ ഇടുക്കിയിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയുകയുളളൂ. അതിന് വാണിജ്യ സ്ഥാപനങ്ങൾ അനിവാര്യമാണ്. 1964 ലെയും 1993 ലെയും ഭൂനിയമം ഭേദഗതി ചെയ്യാതെ കർഷകർക്ക് മുന്നോട്ട് പോകാനാവില്ല. സർക്കാർ അടിയന്തരമായി ഓർഡിനൻസ് ഇറക്കി നിയമഭേദഗതി നടപ്പാക്കണമെന്നും ഹർത്താലിലൂടെ ആവശ്യപ്പെടുകയാണെന്നും നേതാക്കൾ പറഞ്ഞു.

ഹർത്താലിനോട് ജില്ലയിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് എൽഡിഎഫ് നേതാക്കളായ കെ കെ ശിവരാമൻ, സി വി വർഗീസ് കെ സലീംകുമാർ, ജോസ് പാലത്തിനാൽ, അഡ്വ. കെ ടി മൈക്കിൾ, സി എം അസീസ് റോയി, സിബി മൂലേപറമ്പിൽ, പോൾസൺ കെ എൻ മാത്യു, ജോണി ചെരുവുപറമ്പിൽ, എം എ ജോസഫ് എന്നിവർ അഭ്യർഥിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker