24.2 C
Kottayam
Sunday, June 7, 2026

ഇവിടെ ഒരാള്‍ മതി: ട്വിറ്ററില്‍ ദൈവത്തെ ബ്ലോക്ക് ചെയ്ത് മസ്ക്

Must read

സന്‍ഫ്രാന്‍സിസ്കോ: എലോൺ മസ്ക് വീണ്ടും ചർച്ചയായിരിക്കുകയാണ്. ഇത്തവണ പിരിച്ചുവിടലിന്റെയോ പുതിയ ടെക്നോളജിയുടെയോ പേരിലോ, വിവാദമായ ട്വീറ്റുകളുടെ പേരിലോ അല്ല ഇക്കുറി ചർച്ചയായിരിക്കുന്നത്. ട്വിറ്ററിൽ ദൈവത്തിനെ ബ്ലോക്ക് ചെയ്തെന്ന പേരിലാണ് ഇക്കുറി മസ്ക് ചർച്ചയായിരിക്കുന്നത്. 

ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. മസ്ക് സ്വഭാവികമായും ആരെയെങ്കിലും ബ്ലോക്ക് ചെയ്താൽ അത് ചർച്ചയാകാറുണ്ട്. നിരവധി പേരെയാണ് സ്വന്തം ഹാൻഡിലിൽ നിന്ന് മസ്ക് ഇതിനോടകം ബ്ലോക്ക് ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ പാരഡി അക്കൗണ്ടിനാണ് ഇക്കുറി ബ്ലോക്ക് വീണിരിക്കുന്നത്. (പാരഡി അല്ല, യഥാർത്ഥത്തിൽ ദൈവം) – God (Not a Parody, Actually God) എന്ന അക്കൗണ്ടിലെ ഉള്ളടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 

മസ്കിനെ ലക്ഷ്യം വെച്ച് പരിഹാസ്യവും ആക്ഷേപഹാസ്യപരവുമായ പോസ്റ്റുകൾ പങ്കിട്ടതാണ് അദ്ദേഹത്തെ പ്രകോപിച്ചത്. മസ്കിനെ കളിയാക്കിയുള്ള പോസ്റ്റുകളാണ്  ആളുകൾക്കിടയിൽ അക്കൗണ്ടിനെ വളരെയധികം പ്രചാരം നേടാൻ സഹായിച്ചത്.  ഹാൻഡിൽ കൈകാര്യം ചെയ്യുന്ന അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ജാവർബോം 2022 മുതൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് നിർത്തിയിരുന്നു. 

കഴിഞ്ഞ ദിവസം, ട്വിറ്റർ സി.ഇ.ഒ മസ്ക് തന്നെ ബ്ലോക്ക് ചെയ്തത്  മറ്റുള്ളവരെ അറിയിക്കാനാണ് അദ്ദേഹം വീണ്ടും ട്വിറ്ററിലേക്ക് എത്തിയത്.“ഞാൻ തിരിച്ചുവന്നതല്ല. ഇത് നിങ്ങളെ അറിയിക്കാതിരിക്കാൻ എനിക്കാകുന്നില്ല. എല്ലാവരെയും ലോകത്തിലെ ഏറ്റവും ധനികനും ഭ്രാന്തനും നിസ്സാരനുമായ മനുഷ്യൻ ചെയ്തതെന്തെന്ന് കാണിക്കുകയാണ് ” മസ്‌ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കാണിക്കുന്ന സ്‌ക്രീൻഷോട്ടിനൊപ്പം ‘ദൈവം’ ട്വീറ്റ് ചെയ്തതിങ്ങനെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week