KeralaNews

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടേത് അധിനിവേശ രാഷ്ട്രീയത്തിലധിഷ്ടിതമായ കോർപ്പറേറ്റ് താത്പര്യം: മുഹമ്മദ് ഫൈസൽ എംപി

കൊച്ചി:ലക്ഷദ്വീപ് നിവാസികളുടെ പരന്പരാഗത ജീവിതരീതിയും ജീവനോപാതികളും തച്ചുടക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽഗോഡ പട്ടേലിന്‍റേത് അധിനിവേശ രാഷ്ട്രീയത്തിലധിഷ്ടിതമായ കോർപ്പറേറ്റ് താത്പര്യങ്ങളാണെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. വൻകിടി കോർപ്പറേറ്റുകൾക്ക് ദ്വീപിനെ അടിയറവുവയ്ക്കുന്ന നടപടിയാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ധാദർ നാഗരഹവേലി ദാമൻ ഡ്യു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും അഡ്മിനിസ്ട്രേറ്ററായ പ്രഫുൽ പട്ടേൽ അവിടെയും നടപ്പിലാക്കിയത് കോർപ്പറേറ്റ് താത്പര്യങ്ങളാണ്.
മൂന്നര സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള ദ്വീപിൽ ടൂറിസത്തിന്‍റെ പേരിൽ 15 മീറ്റർ വീതിയുള്ള റോഡ് നിർമിച്ച് ആളുകളെ കുടിയൊഴിപ്പിക്കുന്നത് ആരെ സന്തോഷിപ്പിക്കാനാണ് ?

ക്രൈംറിക്കാർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തെതന്നെ ഏറ്റവുംകുറവ് കുറ്റകൃത്യങ്ങൾ റിപ്പോർട്ടുചെയ്യുന്ന ലക്ഷദ്വീപിൽ എന്തിനാണ് തിടുക്കത്തിൽ ഗുണ്ടാ ആക്ട്പോലുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് ?
മൃഗ പരിപാലനത്തിന്‍റെ പേരിൽ പശു,കാള,പോത്ത് തുടങ്ങിയവയെമാത്രം മാറ്റിനിർത്തി എന്തിനാണ് നയമാറ്റം..ഇത് ദ്വീപ് വിശ്വാസികളുടെ ഭക്ഷണരീതിയിലേക്കുള്ള കടന്നുകയറ്റമാണ്.

എന്നാൽ ഇത്തരം മൃഗങ്ങൾ ദ്വീപിലെ തനതു ജീവികളല്ല എന്നറിയുന്പോ മനസിലാക്കാം തീരുമാനത്തിലെ ചതി. സ്കൂൾകുട്ടികൾക്കുള്ള ഭക്ഷണത്തിൽനിന്ന് ബീഫ് എടുത്തുകളഞ്ഞതും കൂട്ടിവായിക്കുന്പോ ഇതിന്‍റെ ലക്ഷ്യം മനസിലാക്കാം.

ജനാധിപത്യത്തിന്‍റെ അടിസ്ഥാനശിലയ്ക്ക് കോട്ടം വരുത്തുന്നതാണ് ജില്ലാ പഞ്ചായത്തിന്‍റെ അധികാരം വെട്ടിക്കുറച്ച നടപടി. രണ്ടുകുട്ടികളിലധികമള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന തീരുമാനം ഞെട്ടിക്കുന്നതാമണ്. വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഡാറ്റകളുടെ പിൻബലമില്ലാതെ തന്നിഷ്ടം നടപ്പിലാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിന്‍റെ പരിഷ്കാരങ്ങൾക്ക് തടയിട്ടേമതിയാകൂ. അതിനായി ഏതുതരം സമരരംഗത്തുമിറങ്ങാനും ഒരുക്കമാണംന്നും എംപി പറഞ്ഞു.

ഫോൺ – 9447974267

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker