KeralaNews

ലോക്ഡൗൺ; തൃശ്ശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു

തൃശ്ശൂർ: തൃശൂർ ജില്ലയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ ഉത്തരവനുസരിച്ച് പലചരക്ക്-പച്ചക്കറി കടകൾക്ക് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ ബുധൻ, ശനി ദിവസങ്ങളിൽ തുറക്കാവുന്നതാണ്. ഈ കടകളിൽ ഹോം ഡെലിവറി മാത്രം അനുവദിച്ചിട്ടുള്ളത്.

ഇലക്ട്രിക്കൽ, പ്ലബിങ്ങ്, പെയിൻ്റിങ്ങ് കടകൾ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിപ്പിക്കാം. കെട്ടിട നിർമാണത്തിന് അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിക്കൂ. ബേക്കറികൾ വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാം. തുണിക്കട, സ്വർണക്കട ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴു വരെ തുറക്കാം. വർക് ഷോപ്പ്, പഞ്ചർ കടകൾ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം.

സൂപ്പർ മാർക്കറ്റുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ പാടുള്ളു. ഇത് രാവിലെ ഒമ്പത് മുതൽ ഒരു മണി വരെ അനുവദിക്കും. പണ്ടം പണയ സ്ഥാപനങ്ങൾ ബുധനാഴ്ചകളിൽ ഒൻപതു മുതൽ ഏഴു വരെ തുറക്കാം. പ്രിൻ്റിങ്ങ് പ്രസ്, ഫോട്ടോ സ്റ്റുഡിയോ തിങ്കൾ, വെള്ളി ദിവസങ്ങളിൽ എട്ട് മുതൽ ഒന്നു വരെ തുറക്കാവുന്നതാണ്. മലഞ്ചരക്ക് കടകൾക്ക് ശനിയാഴ്ച്ച എട്ടു മുതൽ അഞ്ചു വരെ പ്രവർത്തിക്കാം. വിവാഹങ്ങൾക്ക് പത്ത് പേർക്ക് വരെ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. കണ്ണടക്കടകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒൻപതു മുതൽ ഒന്നു വരെ തുറന്നു പ്രവർത്തിക്കാമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker