‘കുറുപ്പ്’ ഇതുവരെ വാരിയത് 50.6 കോടി; കേരളത്തിലെ തിയറ്ററുകള്‍ക്ക് പുത്തന്‍ പ്രതീക്ഷ
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ കേരളത്തിലെ തിയറ്ററുകള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകുന്നു. ഒട്ടുമക്ക തിയറ്ററുകളും ഹൗസ്ഫുള്ളായതോടെ നല്ലകാലം തിരികെയെത്തി എന്ന സുഭാപ്തിവിശ്വാസത്തിലാണ് തിയറ്റര്‍ ഉടമകള്‍. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുമായി അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ലഭിച്ചത് 50.6 കോടി രൂപയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ കേരളത്തിലെ തിയറ്ററുകള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകുന്നു. ഒട്ടുമക്ക തിയറ്ററുകളും ഹൗസ്ഫുള്ളായതോടെ നല്ലകാലം തിരികെയെത്തി എന്ന ശുഭാപ്തിവിശ്വാസത്തിലാണ് തിയറ്റര്‍ ഉടമകള്‍. വിദേശത്തും മറ്റു സംസ്ഥാനങ്ങളിലുമായി അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് ഇതുവരെ ലഭിച്ചത് 50.6 കോടി രൂപയാണ്.
അടുത്തതായി സുരേഷ്ഗോപി ചിത്രം ‘കാവല്‍’ 25നും മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഡിസംബര്‍ രണ്ടിനും റിലീസാകുന്നതോടെ തീയറ്ററുകള്‍ വിണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ്. ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന മോഹന്‍ലാലിന്റെ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, മോണ്‍സ്റ്റര്‍ എന്നിവയടക്കം പല ചിത്രങ്ങളും ഇതോടെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
അതേസമയം കുറിപ്പിന്റെ വ്യാജപതിപ്പിന്റെ ഉറവിടം കണ്ടെത്തി. കൊച്ചിയിലെ സൈബര്‍ സുരക്ഷാ ടീമാണ് ഉറവിടം കണ്ടെത്തിയത്. തമിഴ്നാട്ടില്‍ ഇറക്കിയ വ്യാജപതിപ്പ് ടെലിഗ്രാമിലും വെബ്സൈറ്റിലും പ്രചരിക്കുന്നത് തടയാന്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സൈബര്‍ സംഘത്തെ ഏര്‍പ്പെടുത്തിയിരുന്നു.
തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബെറ്റ് മാസ്റ്റര്‍ കമ്പനിയുടെ ‘വണ്‍ എക്സ് ബെറ്റ് ഡോട്ട് കോം’ എന്ന വാതുവയ്പ് സൈറ്റ് കുറുപ്പിന്റെ വ്യാജപതിപ്പ് ഇറക്കുന്നവര്‍ക്ക് 23,000 രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ തിയറ്ററില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത മലയാളം ഓഡിയോ ചേര്‍ത്ത തമിഴ് പ്രിന്റാണ് അപ്ലോഡ് ചെയ്തത്. ഈ വ്യാജപതിപ്പാണ് ടൊറന്റ് വെബ്സൈറ്റിലും ടെലിഗ്രാമിലും പ്രചരിക്കുന്നത്.
സൈബര്‍ ടീമിലെ പ്രത്യേക വാട്സാപ് ഗ്രൂപ്പിലുളളവര്‍ മൂന്നു ടീമായി തിരിഞ്ഞ് 24 മണിക്കൂറും നിരീക്ഷണം നടത്തും. ടെലിഗ്രാമില്‍ വ്യാജപതിപ്പ് പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ടെലിഗ്രാമിന് ലിങ്ക് വെച്ച് പരാതി നല്‍കും. ടെലിഗ്രാം ലിങ്ക് നീക്കം ചെയ്യാനും ലിങ്കുകള്‍ പ്രചരിപ്പിക്കുന്നവരുടെ ഫോണ്‍ നമ്പരും ഇ-മെയില്‍ വിലാസവും ട്രാക്ക് ചെയ്യാനും ടീമിന് കഴിയും. ഇവരോട് ലിങ്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെടും തയ്യാറാകാത്തവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറും.
കുറുപ്പിന്റെ വ്യാജന്‍ അതിവേഗം പ്രചരിക്കുന്നത് തടയാന്‍ സൈബര്‍ ടീമിന് സാധിച്ചതായി എം സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റ്സ് ഡയറക്ടര്‍ അനീഷ് മോഹന്‍ പറഞ്ഞു. വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്നവരുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള വിവരങ്ങള്‍ സഹിതം സൈബര്‍ ഡോമിന് പരാതി നല്‍കിയിട്ടുണ്ട്.