യുവതിക്കു ലിഫ്റ്റു കൊടുത്തു; ബൈക്ക് യാത്രികനെ ആറംഗ സംഘം വെട്ടിക്കൊന്നു

തിരുവാരൂര്‍: ബൈക്കില്‍ യുവതിക്കു ലിഫ്റ്റു കൊടുത്ത യുവാവിനെ ഒരു സംഘം ആളുകള്‍ നടുറോഡിലിട്ടു വെട്ടിക്കൊന്നു. തമിഴ്നാട് തിരുവാരൂര്‍ കാട്ടൂര്‍ അകതിയൂരിലെ കുമരേശന്‍ എന്ന പൊതുപ്രവര്‍ത്തകനെയാണ് കൊലപ്പെടുത്തിയത്. പൊതുപ്രവര്‍ത്തകനായ കുമരേശന്‍ നാട്ടിലെ മദ്യക്കടയ്ക്കെതിരെ സമരം ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്നു സൂചന.

കഴിഞ്ഞ ദിവസം വൈകിട്ടു ഭാര്യ വീട്ടിലേക്കു പോകുന്നതിനിടെ യുവതിക്കു ലിഫ്റ്റ് നല്‍കിയതിനു തൊട്ടുപിറകെയാണ് ആറംഗ സംഘം ഇരുചക്ര വാഹനത്തിലെത്തി കുമരേശനെ വെട്ടികൊലപ്പെടുത്തിയത്. ആക്രമണത്തിനിടെ യുവതിക്കു പരുക്കേറ്റു. വിവരമറിഞ്ഞെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുമരേശന്റെ മരണവിവരമറിഞ്ഞയുടനെ തന്നെ നാട്ടുകാര്‍ തിരുവാരൂര്‍ കുംഭകോണം റോഡ് ഉപരോധിച്ചു. മദ്യക്കട നടത്താന്‍ കരാറെടുത്ത പ്രാദേശീക രാഷ്ട്രീയക്കാരാണ് കൊലയ്ക്കു പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരാഴ്ച്ച മുമ്പ് സമാനമായ രീതിയില്‍ തിരുവാരൂരില്‍ കൊലപാതകം നടന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News