തിരുവനന്തപുരം: പള്ളിപ്പുറത്ത് കുഴിയിൽ വീണതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻഭാഗത്തെ ചില്ല് പൊട്ടിയതിലൂടെ തെറിച്ചുവീണ് പ്ലസ്ടു വിദ്യാർഥിക്കു പരിക്കേറ്റു.
ദേശീയപാതയിൽ പള്ളിപ്പുറത്തിനു സമീപം കുറക്കോടുവെച്ച് തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം നടന്നത്.പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയയിലെ പ്ലസ്ടു വിദ്യാർഥി ആറ്റിങ്ങൽ വലിയകുന്ന് നിലാവിൽ നവനീത് കൃഷ്ണ(17)യ്ക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങലിലേക്കുപോയ കെ.എസ്.ആർ.ടി.സി. ബസ് കുഴിയിൽ വീണപ്പോൾ പിൻഭാഗത്തെ ചില്ല് പൊട്ടിവീണു.ഇതിലൂടെ നവനീത് കൃഷ്ണ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ വിദ്യാർഥിയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News