36.8 C
Kottayam
Tuesday, April 16, 2024

കോഹ്ലിയുടെ കണ്ണ് ടെസ്റ്റിൽ,സ്ട്രൈക്ക് റേറ്റ് വിമര്‍ശനങ്ങളൾക്ക് മറുപടി

Must read

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തിയപ്പോള്‍ ആറാം ഐപിഎല്‍ സെഞ്ചുറിയുമായി കളിയിലെ താരമായത് വിരാട് കോലിയായിരുന്നു. സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങളെയെല്ലാം ബൗണ്ടറി കടത്തിയായിരുന്നു കോലി 63 പന്തില്‍ 100 റണ്‍സെടുത്തത്. 12 ബൗണ്ടറിയും നാല് സിക്സും പറത്തിയ ഇന്നിംഗ്സില്‍ കോലി ഒരിക്കല്‍ പോലും തന്‍റെ ക്ലാസിക് ശൈലി മാറ്റിവെച്ച് പോലും അസാധാരണ ഷോട്ടുകള്‍ക്ക് ശ്രമിച്ചിരുന്നില്ല.

മത്സരശേഷം കോലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. പുറത്തു നില്‍ക്കുന്നവര്‍ എന്തു പറയുന്നുവെന്ന് താന്‍ ശ്രദ്ധിക്കാറില്ലെന്നും ആദ്യ പന്തു മുതല്‍ അടിച്ചു കളിക്കാന്‍ തന്നെയാണ് എല്ലായ്പ്പോഴും ശ്രമിക്കാറുള്ളതെന്നും കോലി പറഞ്ഞു. കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ അതിനൊരു ഇടിവ് തട്ടിയിട്ടുണ്ടാകാമെങ്കിലും ശരിയായ സമയത്താണ് മികച്ച പ്രകടനം പുറത്തെടുക്കാനായതെന്നും കോലി വ്യക്തമാക്കി.

പുറത്തു നില്‍ക്കുന്നവര്‍ക്ക് എന്തും പറയാം. കാരണം, അതവരുടെ അഭിപ്രായമാണ്. അതുകൊണ്ടുതന്നെ അവരെന്ത് പറയുന്നുവെന്ന് ശ്രദ്ധിക്കാറില്ല. അത്തരം സാഹചര്യങ്ങളില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് എന്താണ് ചെയ്യേണ്ടത് എന്ന് പറയാനാവു. വര്‍ഷങ്ങളായി ടീമിന് ഏറ്റവും മികച്ച പ്രകടനം തന്നെ നല്‍കാനാണ് ശ്രമിച്ചിട്ടുള്ളത്. ടീമിനായി കളി ജയിക്കേണ്ടെന്ന് ഒരിക്കലും കരുതിയിട്ടില്ല. മത്സര സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് കളിക്കാറുള്ളത്. അതിലെനിക്ക് അഭിമാനവുമുണ്ട്.

ഞാന്‍ ഫാന്‍സി ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ച് പുറത്താവാന്‍ തയാറാല്ല. ഫാന്‍സി ഷോട്ടുകള്‍ കളിക്കുന്നതല്ല, എന്‍റെ ടെക്നിക്കില്‍ വിശ്വസിച്ച് കളിക്കുന്നതാണ് എനിക്കിഷ്ടം. ഇപ്പോള്‍ കളിക്കുന്നത് ഐപിഎല്ലിലാണെങ്കിലും ഇത് കഴിഞ്ഞാല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാണ് പോകേണ്ടത്. അതുകൊണ്ടുതന്നെ എന്‍റെ ടെക്നിക്കില്‍ വിശ്വസിച്ച് കളിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.

ഒരു കളിയില്‍ പ്രഭാവം ചെലുത്താന്‍ കഴിഞ്ഞാല്‍ അതെനിക്ക് ആത്മവിശ്വാസം നല്‍കും. അത് ടീമിന്‍റെയും ആത്മവിശ്വാസമുയര്‍ത്തും. ഫാഫ് ഡൂപ്ലെസിക്കൊപ്പം ബാറ്റ് ചെയ്യുന്നത് എ ബി ഡിവില്ലിയേഴ്സിനൊപ്പം ബാറ്റ് ചെയ്യുന്നതുപോലെയാണ്. ഹൈാദരാബാദില്‍ ലഭിച്ച പിന്തുണ കണ്ടപ്പോള്‍ ഹോം മത്സരത്തിലാണ് കളിക്കുന്നതെന്ന് തോന്നിപ്പോയി. ഞങ്ങള്‍ക്ക് വേണ്ടി കൈയടിക്കുകയും എന്‍റെ പേര് ഉറക്കെ വിളിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെയാണ് ഹൈദരാബാദില്‍ കണ്ടതെന്നും കോലി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week