‘ഞാനും ഭാഗമായി’; കൊവിഡ് വാക്സിന്‍ സ്വീകരിച്ച് നടി ഖുശ്ബു
ചെന്നൈ: കൊവിഡ് വാക്സിന്‍ എടുത്ത് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍. കൊവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം രാജ്യത്ത് മികച്ച പ്രതികരണത്തോടെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കവിഡ് വാക്സിന്‍ എടുത്തതായി താരം അറിയിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയാണ് താരം കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.
അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നത്. ആരോഗ്യരംഗത്ത് ഉള്ളവര്‍ക്കായിരുന്നു ആദ്യം വാക്സിനേഷന്‍ എടുത്തത്. ആരോഗ്യപ്രശ്നമുള്ള 45 വയസിന് മുകളിന് ഉള്ളവര്‍ക്കും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ ഈ ഘട്ടത്തില്‍ വാക്സിനേഷന്‍ എടുക്കാവുന്നതാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷന്‍ ഘട്ടമാണ് രാജ്യത്ത് നടക്കുന്നത്.
ഖുശ്ബുവിന്റെ വാക്കുകള്‍;
എനിക്ക് വാക്സിനേഷന്‍ ലഭിച്ചു. ഞാന്‍ ഇത് ചെയ്യാന്‍ കാരണം ഞാന്‍ എന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നയാളായതിനാലാണ്. ദിവസവും കണ്ടുമുട്ടുന്ന ആയിരക്കണക്കിന് ആളുകളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവരെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ നമ്മള്‍ തയ്യാറാകണം.