KeralaNews

Kavya Madhavan : നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ Kavya Madhavan) ഉടൻ ചോദ്യം ചെയ്യും. സാക്ഷി മൊഴികളിലുള്ള മാഡം കാവ്യയാണോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പിറകെ കാവ്യമാധവനും അന്വേഷണ സംഘം നോട്ടീസ് നൽകും. 

നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതി പൾസർ സുനിയായിരുന്നു മാഡത്തെക്കുറിച്ചുള്ള ആദ്യ വെളിപ്പെടുത്തൽ നടത്തിയത്. നടിയുടെ അപകീർത്തികരമായ ദൃശ്യം പൊലീസ് പിടിയിലാകുന്നതിന് മുൻപ്  മാഡത്തിന് കൈമാറിയെന്നായിരുന്നും വിവരങ്ങളുണ്ടായിരുന്നു. എന്നാൽ മാഡത്തിനുള്ള പങ്കിൽ കൃത്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ പൊലീസിന് മുന്നോട്ട് പോകാൻ ആയില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലോടെയാണ് വീണ്ടും മാഡത്തിലേക്കും വിഐപിയിലേക്കും അന്വേഷണം എത്തിയത്.

വിഐപി ആലുവയിലെ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ വ്യവസായിയുമായ ശരത് ആണെന്ന് തുടരന്വേഷണത്തിൽ കണ്ടെത്തി കഴിഞ്ഞു.ശരത്തിനെ കഴിഞ്ഞ ദിവസം പ്രത്യേക സംഘം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് മാഡത്തിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭ്യമായത്. 

ആലുവ പത്മസരോവരത്തിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ഒരു ടാബിലാക്കി എത്തിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. വിഐപി എത്തിയപ്പോൾ കാവ്യ പോയകാര്യം എന്തായി ഇക്ക എന്ന് ചോദിച്ചിച്ചതും, പിന്നാലെ ബൈജു പൗലോസ് എന്ന് ദിലീപ് പറയുന്നതും  ഓഡിയോയിലുണ്ട്. ഇത് സംബന്ധിച്ച സംഭാഷണവും ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്തിരുന്നു. ദൃശ്യങ്ങൾ കണ്ട ശേഷം ടാബ് ദിലീപ് കൊടുത്ത് വിട്ടത് കാവ്യയുടെ കൈയ്യിലാണ്. എന്നാൽ ഈ ആരോപണങ്ങൾ ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായാണ് സൂചന. 

വീട്ട് വരാന്തയിലെ സോഫയിൽ കാല് വെച്ചിരുന്ന് ദിലീപ് നിനക്ക് വേണ്ടിയാണ് ഞാൻ ഈ ശിക്ഷയെല്ലാം അനുഭവിക്കുന്നതെന്ന് കൈ പിറകിലേക്ക് ചൂണ്ടി പറഞ്ഞിരുന്നു. ഈ ഘട്ടത്തിലും അകത്ത് മാഡം ഉണ്ടായിരുന്നതയാണ് സാക്ഷി മൊഴി.വീടിനക്ക് ഉണ്ടായിരുന്ന രണ്ട് പേരുകളാണ് ബാലചന്ദ്രകുമാർ മൊഴിയായി നൽകിയത്. ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് ചോദ്യം ചെയ്യൽ. ദിലീപിന്‍റെ ചോദ്യം ചെയ്യലിന് പറകെയാകും കാവ്യമാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുക. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker