Entertainment
മോഹന്‍ ലാലിന്റെ ശബ്ദത്തില്‍ കവിത ചൊല്ലി പ്രവാസി; വീഡിയോ പങ്കുവെച്ച് കവയിത്രി
രശ്മി കവിത എഴുതുകയും അതില്‍ ചിലത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യാറുണ്ടെങ്കിലും ഏറെ സന്തോഷവും അമ്പരപ്പും നിറഞ്ഞൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. രശ്മി എഴുതിയ ”അസ്തമയം”എന്ന കവിത മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ ലാലിന്റെ ശബ്ദത്തില്‍ ചൊല്ലി യു.കെ മലയാളികളുടെ സ്വന്തം ലാലേട്ടനായ അശോക് ഗോവിന്ദന്‍ അയച്ച് കൊടുത്തതാണ് രശ്മിയെ ഏറെ സന്തോഷിപ്പിച്ചത്.
‘ശബ്ദ അനുകരണങ്ങള്‍ പലതും നമ്മള്‍ കേള്‍ക്കാറുണ്ട് എന്നാല്‍ ഒരു കവിത മുഴുവന്‍ മറ്റൊരാളുടെ ശബ്ദത്തില്‍ ചൊല്ലുക അത്ര നിസ്സാര കാര്യമല്ല. അത്, ഏറെ ഇഷ്ടപ്പെടുന്ന ലാലേട്ടന്റെ ശബ്ദത്തില്‍ കൂടിയായപ്പോള്‍ സന്തോഷത്തിന് ഇരട്ടിമധുരം. ഞാന്‍ പറഞ്ഞത് എത്രത്തോളം സത്യമാണെന്ന് നിങ്ങള്‍ക്ക് കേള്‍ക്കുമ്പോള്‍ മനസ്സിലാകും’ രശ്മിയുടെ വാക്കുകള്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News