ന്യൂഡൽഹി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ അധ്യക്ഷൻ കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കാൻ അനുമതി തേടി കെ സുരേന്ദ്രൻ ബിജെപി കേന്ദ്ര നേതൃത്ത്വത്തെ സമീപിച്ചു എന്നാണ് വിവരം. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി തുടർച്ചയായി പരസ്യ പ്രസ്താവന നടത്തി ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃത്ത്വത്തെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് പരാതി.
എഐ ക്യാമറ വിവാദത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന രീതിയിൽ പ്രതികരിച്ചു, സംസ്ഥാന സമിതിയിലും ഭിന്നിപ്പിന് ശ്രമിച്ചു എന്നീ കാര്യങ്ങളാണ് പരാതിയായി കെ സുരേന്ദ്രൻ ഉന്നയിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് നടപടിയെടുക്കാനാണ് അനുമതി തേടിയത്. കേന്ദ്ര നേതൃത്ത്വത്തിന് രേഖാമൂലം പരാതി നൽകി എന്നാണ് സൂചന. ഇന്ന് ഡൽഹിയിലെത്തിയ കെ സുരേന്ദ്രൻ വരും ദിവസങ്ങളിൽ കേന്ദ്ര നേതാക്കളെ കാണും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News