KeralaNews

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല,പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു,വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം

കോഴിക്കോട്:ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ആവർത്തിച്ച് കെ.മുരളീധരൻ.മുൻപ് പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്.വടകരയിൽ ആര് നിന്നാലും യുഡിഎഫിന് ജയിക്കാം.പ്രചരണത്തിന് താനും ഉണ്ടാകും.പുതുപ്പള്ളിയിലെ  വിജയം കോണ്‍ഗ്രസിന് ഊർജ്ജം നൽകുന്നു.നേതൃത്വം ഒരിടത്ത് കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തു.ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത് സാധ്യമല്ല.അതിനാൽ സംഘടന സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി വിജയത്തിന് പിന്നിൽ ഭരണ വിരുദ്ധ വികാരം പ്രതിഫലിച്ചു.സഹതാപം രണ്ട് തരത്തിൽ വന്നു.ഉമ്മൻചാണ്ടിയുടെ മരണവും, കുടുംബത്തിന് നേരെയുള്ള വേട്ടയാടലും സഹതാപമായി.ഓണത്തിന് പട്ടിണികിടത്തിയതും പ്രതിഫലിച്ചു.

ബിജെപിക്ക് വോട്ട് കുറഞ്ഞതിലാണ്സിപിഎമ്മിന് സങ്കടം .ബിജെപി ക്ക് വോട്ട് ചെയ്യുന്നവർ മാറി ചിന്തിക്കുന്നു.പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്തത് പാർട്ടി സംവിധാനത്തിന്‍റെ  വീഴ്ചയാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker