കൊച്ചി: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസിന്റെ നോട്ടീസ്. രാവിലെ പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഡോളർ കടത്ത് കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെത്തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്.
കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അയ്യപ്പൻ ഇന്ന് പ്രതികരിച്ചത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News