ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവിരാജെ സിന്ധ്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡല്‍ഹി സാകേതിലെ മാക്സ് എന്ന സ്വകാര്യ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചതെന്നാണ് വിവരം. പനിയും തൊണ്ട വേദനയുമുണ്ടെന്ന് ഇവര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് കുറച്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബിജെപി നോമിനേറ്റ് ചെയ്തിരിക്കുന്നത് ഇദ്ദേഹത്തെയാണ്. കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലക്ഷണങ്ങളെ തുടര്‍ന്ന് ക്വാറന്റീനിലാണ്.