27.4 C
Kottayam
Thursday, June 4, 2026

ഒരാഴ്ചയ്ക്കകം കേരളത്തിലേക്ക് എത്തുന്നത് അയ്യായിരത്തോളം പ്രവാസികള്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

Must read

തിരുവനന്തപുരം: വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഒരാഴ്ചയ്ക്കകം കേരളത്തിലേക്ക് എത്തുന്നത് അയ്യായിരത്തോളം പ്രവാസികള്‍. വരുന്ന എട്ടുദിവസത്തിനകം കൊച്ചി,തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ മുഖാന്തിരമാണ് ഗള്‍ഫ് നാടുകളുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ എത്തുന്നത്. വന്ദേഭാരത് ദൗത്യം തുടങ്ങിയശേഷം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ പ്രവാസികളില്‍ പലര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ വരുംദിവസങ്ങളില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി വീടുകളിലും മറ്റും ക്വാറന്റൈനില്‍ കഴിയേണ്ടി വരുന്നവരെ നിരന്തരം നിരീക്ഷിക്കാനും സമൂഹവ്യാപനം തടയുന്നതിനുമുള്ള നടപടികളാണ് ആവിഷ്‌കരിക്കുന്നത്. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, മറ്റ് രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ എന്നിവരെ തരംതിരിച്ച് ആരോഗ്യപ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമെന്ന് കാണുന്നവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ് മെന്റ് സെന്ററുകളിലും കൊവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നതിനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്.

നാളെ മുതല്‍ 18 വരെ 14 ചാര്‍ട്ടര്‍ വിമാനങ്ങളാണ് കൊച്ചിയിലെത്തുക. ഈ വിമാനങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ മൂവായിരത്തിലധികം പ്രവാസികള്‍ക്ക് ഈയാഴ്ച നാട്ടിലെത്താനാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ, അള്‍ജീരിയ, ഘാന, തജിഖിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും കൊച്ചിയിലേക്ക് സര്‍വീസുകള്‍ ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്.

ഗള്‍ഫ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളില്‍നിന്ന് കൂടുതല്‍ വിമാനങ്ങളും ഈയാഴ്ച കൊച്ചിയിലെത്തും. വിവിധ കമ്ബനികളും ഏജന്‍സികളും ചേര്‍ന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേക്ക് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. ചാര്‍ട്ടര്‍ വിമാനങ്ങളെ സ്വീകരിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായി സിയാല്‍ അധികൃതര്‍ അറിയിച്ചു.

- Advertisement -

ചൊവ്വാഴ്ചമുതല്‍ 21 വരെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങള്‍ ഗള്‍ഫില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈത്ത്, ദുബായ്, മസ്‌കറ്റ് എന്നിവിടങ്ങളില്‍നിന്നാണ് എയര്‍ ഇന്ത്യ സര്‍വീസുകളുള്ളത്. 11, 13, 20 തീയതികളില്‍ സിംഗപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ വിമാനങ്ങളെത്തും. സിഡ്നി, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള അധിക സര്‍വീസുകളുമുണ്ട്. സിഡ്നിയില്‍നിന്ന് ഡല്‍ഹിവഴിയുള്ള വിമാനം 23ന് കൊച്ചിയില്‍ എത്തും. 29നാണ് രണ്ടാം വിയറ്റ്നാം സര്‍വീസ്. മാര്‍ട്ടയില്‍നിന്ന് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നെങ്കിലും 16നുശേഷമേ ഉണ്ടാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week