27.3 C
Kottayam
Friday, April 19, 2024

ഇനിയുള്ള കാലം ജോലി ലഭിക്കുക എന്നത് സ്വപ്‌നം മാത്രം; 15 വര്‍ഷത്തെ ഏറ്റവും മോശം സമയമെന്ന് സര്‍വ്വേ

Must read

ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ ഉണ്ടായ വലിയ വരുമാന നഷ്ടം പുതിയതായി ജോലി ലഭിക്കുക എന്നത് അതികഠിനമായ ഒന്നാകുമെന്ന് സര്‍വ്വേ. ലോക്ക് ഡൗണ്‍ ഉണ്ടാക്കാിയ വരുമാന നഷ്ടത്തെ തുടര്‍ന്ന് ഇന്ത്യയിലെ വെറും 5 ശതമാനം കമ്പനികള്‍ മാത്രമാണ് പുതിയതായി ജോലിക്ക് ആളുകളെ വിളിക്കാന്‍ തയ്യാറായത്. മാന്‍പവര്‍ ഗ്രൂപ്പിന്റെ ഇന്ത്യയാകെ നടത്തിയ എംപ്‌ളോയ്‌മെന്റ് ഔട്ട്‌ലുക്ക് സര്‍വ്വേയിലാണ് തൊഴില്‍ അന്വേഷിക്കുന്നവരെ ഞെട്ടിക്കുന്ന ഈ വിവരം. കഴിഞ്ഞ 15 വര്‍ഷം നടത്തിയ സര്‍വ്വെയില്‍ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും മോശം സമയം ഇതാണ്. ജൂലായ്-സെപ്റ്റംബര്‍ മാസത്രയത്തിലാണ് 5 ശതമാനം തൊഴില്‍ നിരക്ക്.

ഖനനം, നിര്‍മ്മാണ മേഖല, സാമ്പത്തികം, ഇന്‍ഷ്യുറന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളിലാകും വരും നാളുകളില്‍ കൂടുതല്‍ തൊഴില്‍ ലഭ്യമാകുക. ഏറ്റവുമധികം ജോലി സാധ്യത ഇടത്തരം കമ്പനികളിലും പിന്നീട് വലിയ കമ്പനികളിലും ആകും ഏറ്റവും കുറവ് ചെറിയ കമ്പനികളിലും. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമാകും ഏറ്റവുമധികം ജോലി സാധ്യത.

ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖല കമ്പനികള്‍ യുക്തിക്കനുസരിച്ച് മുന്നോട്ട് പോകുകയാണ് ഇപ്പോള്‍. ലോക്ഡൗണാനന്തര കാലം കാത്തിരുന്ന് കാണണം. ആവശ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജോലി സാധ്യത മെച്ചപ്പെടാം. ‘വിവിധ മേഖലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകള്‍ നല്ല ഫലം ചെയ്യുമെന്നാണ് ഇന്ത്യന്‍ കമ്പനികളുടെ ശുഭാപ്തി വിശ്വാസം. സര്‍ക്കാരിന് തൊഴില്‍നിരക്ക് വര്‍ദ്ധിക്കുന്നതില്‍ വലിയ താല്‍പര്യമാണുള്ളത്. അതിനാല്‍ തന്നെ ഈ സാമ്ബത്തിക വര്‍ഷാവസാനത്തോടെ തൊഴില്‍ അന്വേഷകര്‍ക്ക് പ്രതീക്ഷയുണ്ടാകും എന്ന് കരുതാം.’ മാന്‍പവര്‍ ഗ്രൂപ്പ് ഇന്ത്യയുടെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സന്ദീപ് ഗുലാത്തി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week