KeralaNewsRECENT POSTS
മാധ്യമപ്രവര്‍ത്തകനെ വീട്ടില്‍ കയറി ആക്രമിച്ചു
കായംകുളം: മാധ്യമപ്രവര്‍ത്തകനെ രണ്ടംഗസംഘം വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. മാധ്യമം ലേഖകനും കറ്റാനം മീഡിയ സെന്റര്‍ സെക്രട്ടറിയുമായ സുധീര്‍ കട്ടച്ചിറക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഇദ്ദേഹത്തെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശപ്പിച്ചു.
]രാത്രി 11 ഓടെയായിരുന്നു സംഭവം. ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച് മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നെന്നും വീട്ടില്‍ നിന്നും വിളിച്ചിറക്കി കമ്പിവടികൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയെന്നും പരിക്കേറ്റ സുധീര്‍ പോലീസിനു മൊഴി നല്‍കി. വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News