KeralaNews

ജെസ്ന തിരോധാനം: മതപരിവർത്തനവും തീവ്രവാദ സംഘടനകളുടെ ഇടപെടലും തള്ളി സിബിഐ

തിരുവനന്തപുരം:ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള കൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തൽ തള്ളി സിബിഐ. ജസ്‌നയെപറ്റി സൂചനയൊന്നും ഇല്ലെന്ന് റിപ്പോര്‍ട്ട്. ജസ്ന ജീവിച്ചിരിക്കുന്നതിന് ക്രൈം ബ്രാഞ്ചിന് തെളിവില്ല സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോൺ വിശദാംശങ്ങൾ നിന്നുള്ള അനുമാനമാണ്. തെളിവ് കണ്ടെത്തിയില്ലെന്ന് കെ ജി സൈമൺ മൊഴി നൽകിയിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.

ശുഭാന്ത്യം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയായിരുന്നെന്ന് തച്ചങ്കരിയും മൊഴി നൽകി. ജെസ്‌ന മതപരിവര്‍ത്തനം ചെയ്തിട്ടില്ലെന്ന് സിബിഐ അവകാശപ്പെടുന്നു. തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ല.

നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ പരിശോധിച്ചു. അയല്‍ സംസ്ഥാനങ്ങളിലും മുംബൈയിലും അന്വേഷിച്ചു. ജെസ്‌ന കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങള്‍ പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷിച്ചു. പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് പരിശോധന നടത്തി. അവര്‍ പറഞ്ഞ വിവരങ്ങള്‍ സത്യമാണ്.

ജസ്‌ന സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പതിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജെസ്‌നയ്ക്കായി യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചെന്ന് സിബിഐ. ഇന്റര്‍പോള്‍ വഴിയാണ് നോട്ടീസ് ഇറക്കിയതെന്നും സിബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു.

191 രാജ്യങ്ങളിലായിരുന്നു യെല്ലോ നോട്ടീസ് നല്‍കിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അടക്കം മൂന്നു അന്വേഷണ ഏജന്‍സികള്‍, രാജ്യവ്യാപക പരിശോധനകള്‍, സൈബര്‍ ലോകത്തെ അരിച്ചുപെറുക്കല്‍, എന്നിട്ടും അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ജെസ്‌ന മരിയ ജയിംസ് കാണാമറയത്താണ്. ജെസ്‌നയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും കാണിച്ച് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker