KeralaNewsPolitics

ദിലീപിനൊപ്പം ജെബി മേത്തറിന്റെ സെൽഫി; ഫോട്ടോ പ്രചരിപ്പിച്ച് സാമൂഹിക മാധ്യമങ്ങൾ

കൊച്ചി: രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ ജെബി മേത്തറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രചരണം. നടൻ ദിലീപിനൊപ്പമുളള പഴയ സെൽഫി ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

2021 നവംബറിൽ നടന്ന ആലുവ ന​ഗരസഭയുടെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ദിലീപ് എത്തിയപ്പോൾ എടുത്ത സെൽഫിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ആലുവ ന​ഗരസഭയുടെ വൈസ് ചെയർമാനായ ജെബി മേത്തറും മറ്റ് അം​ഗങ്ങളുമാണ് സെൽഫിയിലുളളത്.

ഒരുപാട് വർഷങ്ങൾക്ക് ശേഷം ദിലീപ് പങ്കെടുത്ത പൊതു പരിപാടി കൂടിയായിരുന്നു അത്. താൻ നീതിക്കും സത്യത്തിനും വേണ്ടിയുള്ള യുദ്ധത്തിലാണ്. എല്ലാവരുടേയും പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്ന് അന്നത്തെ ചടങ്ങിൽ ദിലീപ് പറഞ്ഞിരുന്നു.

എഐസിസി അധ്യക്ഷ സോണിയ ​ഗാന്ധിയാണ് സംസ്ഥാന മഹിളാ കോൺ​ഗ്രസ് അധ്യക്ഷയായ അഡ്വ. ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുസ്ലിം യുവ വനിതാ പ്രാതിനിധ്യം കണക്കിലെടുത്താണ് ജെബി മേത്തറിന് നറുക്ക് വീണത്. കോൺ​ഗ്രസിന് ജയ സാധ്യതയുളള സീറ്റായിരിക്കും ജെബി മേത്തറിന് നൽകുക. കോൺഗ്രസ് നേതാവായ കെ എം ഐ മേത്തറുടെ മകളും, മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളുമാണ് ജെബി മേത്തർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker