24.6 C
Kottayam
Saturday, June 6, 2026

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

Must read

വാഷിംഗ്ടണ്‍: യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി.

റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ്വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും റഷ്യയെ പിന്തുണച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ചൈനയെ അമേരിക്ക ഓര്‍മിപ്പിച്ചു. റഷ്യ ജൈവായുധം പ്രയോഗിക്കാനുള്ള സാധ്യത ഈ ഘട്ടത്തിലും തള്ളിക്കളയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്നത് ചൈനയ്ക്ക് ഒട്ടും നല്ലതാകില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

- Advertisement -

വിഡിയോ കോള്‍ വഴിയാണ് ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തിയത്. ചര്‍ച്ച 1 മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നു. യുക്രൈന്‍ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചൈന അമേരിക്കയെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

- Advertisement -

അതേസമയം യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും കെഴ്സണ്‍ ഒഴികെ പ്രധാന നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യക്കായിട്ടില്ല. ഏഴായിരത്തിലധികം റഷ്യന്‍ സൈനികര്‍ ഇതിനോടകം യുക്രൈനില്‍ കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week