നായര്‍സാനിലൂടെ മോഹന്‍ലാലും ജാക്കി ചാനും ഒന്നിക്കുന്നു? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്
നായര്‍സാന്‍ എന്ന ചിത്രത്തിലൂടെ ജാക്കി ചാനും മോഹന്‍ലാലും ഒന്നക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ ആല്‍ബര്‍ട്ട് ആന്റണി. ഇത് സംബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അദ്ദേഹം പ്രതികരിച്ചു. 2008ലാണ് നായര്‍ സാന്‍ എന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിലെ കഥാപാത്രങ്ങളെ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നത്. കണ്ണേ മടങ്ങുക എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ആല്‍ബര്‍ട്ട് ആന്റണിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു വാര്‍ത്ത. ഇത്രയും ആയിട്ടും ചിത്രത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
അയ്യപ്പന്‍ പിള്ള മാധവന്‍ നായര്‍ എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും മോഹന്‍ലാല്‍ ആണ് ഈ കഥാപാത്രം ചെയ്യുമെന്നുമായിരുന്നു വാര്‍ത്ത. ജപ്പാനില്‍ താമസിക്കുന്ന അദ്ദേഹത്തെ നായന്‍സാന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു എന്‍ജനീയറിങ് വിദ്യാര്‍ത്ഥി ആയി ജപ്പാനില്‍ എത്തുകയും പിന്നീട് അവിടെ തന്നെ താമസിക്കുകയും അവിടെ നിന്ന് കൊണ്ട് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് പോരാടുകയും ചെയ്ത വ്യക്തിയാണ് നായര്‍സാന്‍. ജപ്പാനിലെ ടോക്യേയില്‍ ജിന്‍സ നായര്‍ റെസ്റ്റോറന്റിന്റെ ഉടമ കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ നായര്‍സാന്‍.