റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തുനിന്ന യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മുംബൈ: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നിന്ന യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ ലോകമാന്യതിലക് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇന്നലെ അര്‍ധരാത്രിയാണ് ട്രെയിന്‍ കാത്ത് നിന്ന യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചു കൊണ്ടുപോയി നാലംഗസംഘം ബലാത്സംഗം ചെയ്തത്.
കേസില്‍ സ്റ്റേഷനിലെ കച്ചവടക്കാരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടിലേക്ക് പോകാനായി അര്‍ധരാത്രിയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു യുവതി. പ്ലാറ്റ് ഫോമിന്റെ ആള്‍ത്തിരക്കില്ലാത്ത ഭാഗത്ത് നിന്നിരുന്ന യുവതിയെ സ്റ്റേഷനിലെ കച്ചവടക്കാരായ സോനു തിവാരി, നിലേഷ് ഭരാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. നിലവിളി കേട്ടെത്തിയ സിദ്ദാര്‍ഥ് വാഗ്, ശ്രീകാന്ത് ബോഗ്ലെ എന്നിവരും യുവതിയെ ആക്രമിച്ചു.
ആക്രമണം നടന്നതിന് ശേഷം തിരികെ പ്ലാറ്റ് ഫോമിലെത്തിയ യുവതി യാത്രക്കാരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതിക്ക് രണ്ട് മക്കളുണ്ട്. മുംബൈയില്‍ വീട്ടുജോലി ചെയ്താണ് അവര്‍ കുടുംബം പോറ്റുന്നത്.