FeaturedHome-bannerKeralaNews
തലശ്ശേരിയിൽ സ്‌ഫോടനം; യുവാവിന്റെ രണ്ട് കൈപ്പത്തികളും അറ്റു
കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം പറമ്പിൽ സ്‌ഫോടനം. ഇന്നലെ രാത്രിയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. എരഞ്ഞോളി സ്വദേശി വിഷ്ണുവിന്റെ രണ്ട് കൈപ്പത്തികളും അറ്റു. സംഭവത്തിൽ തലശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധന തുടങ്ങി.
വീടിനോട് ചേർന്നുള്ള പറമ്പിൽ വച്ചാണ് സ്‌ഫോടനം നടന്നത്. സംഭവ സമയത്ത് വിഷ്ണു മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നതെന്നാണ് വിവരം. യുവാവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് നിർമിക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News