‘വിലമതിക്കാനാകാത്ത ചിത്രം,മഞ്ജുവുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭന
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരാണ് ശോഭനയും മഞ്ജു വാര്യരും. നൃത്തത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ നടിമാര്‍ മലയാള സിനിമയുടെ മുന്‍നിര നായികമാരായി മാറി. ശോഭന സിനിമയില്‍ നിന്നും വിട്ട് നൃത്തലോകത്തേക്ക് മാത്രമായി ചുരുങ്ങി എങ്കിലും മഞ്ജു വാര്യര്‍ സജീവമായി അഭിനയ രംഗത്തുണ്ട്.
ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാൻ മഞ്ജുവിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശോഭനയും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീരമായി തന്നെയായിരുന്നു ശോഭനയുടെ തിരിച്ചുവരവ്.
വളരെ അടുത്ത സുഹൃത്തുക്കളുമാണ് മഞ്ജുവും ശോഭനയും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ളൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ശോഭനയാണ് മഞ്ജുവിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും ഊഷ്മളമായ ആലിംഗനമാണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ശോഭന കുറിച്ചത്. ഇരുവരും പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട് നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
പിന്നാലെ ഇതേ ചിത്രം തന്നെ പങ്കുവച്ചു കൊണ്ട് മഞ്ജുവുമെത്തി. വിലമതിക്കാനാകാത്തത് എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജു കുറിച്ചത്. ശോഭനയുടെ പോസ്റ്റ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്‌റ്റോറിയായും മഞ്ജു വാര്യര്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ ഒരുമിച്ച്, ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. താരങ്ങളും കമന്റുമായി എത്തിയിട്ടുണ്ട്.
അടുത്തിടെ ഒരു സ്വാകാര്യ ചാനൽ പരിപാടിയിൽ മഞ്ജുവും ശോഭനയും ഒരുമിച്ച് ഒരു വേദിയിൽ എത്തിയിരുന്നു. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മധുരം ശോഭനം എന്ന പരിപാടിയിലാണ് ശോഭനയും മഞ്ജുവും എത്തിയത്. മഞ്ജുവിനെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹം ശോഭന പങ്കുവെച്ചിരുന്നു . നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു ശ്രവിച്ചത്. ശോഭന തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്ന് മഞ്ജു വാര്യര്‍ ഈ അവസരത്തിൽ പറഞ്ഞിരുന്നു. മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹമാണ് ശോഭന പങ്കുവെച്ചത്. മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. നിറ കണ്ണുകളോടെയാണ് മഞ്ജു കേട്ടത്.
മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അവള്‍ അത്രയും ഒറിജിനല്‍ ആണ്. സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവള്‍. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പറയുന്നു. ബാംഗ്ലൂരില്‍ വെച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും നടിയുടെ പെര്‍ഫോമന്‍സ് കണ്ട് വേദിയില്‍ കരഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ചും മഞ്ജുവും തുറന്ന് പറഞ്ഞിരുന്നു