24.9 C
Kottayam
Saturday, June 6, 2026

സഹകരണ ആശുപത്രിയുടെ ചര്‍മ രോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമന്റെ ചിത്രം; വിവാദമായതോടെ എടുത്തു മാറ്റി

Must read

കോഴിക്കോട്: വടകര സഹകരണ ആശുപത്രിയുടെ ചര്‍മ രോഗ പരസ്യത്തില്‍ അമേരിക്കന്‍ ചലച്ചിത്രനടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമന്റെ ചിത്രം. ആശുപത്രിയുടെ മുന്നില്‍ വച്ച കട്ടൗട്ട് ബോര്‍ഡിലാണ് ചര്‍മ രോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമന്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ സൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മോര്‍ഗന്‍ ഫ്രീമന്‍ ആരെന്നുപോലും അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.

മോര്‍ഗന്‍ ഫ്രീമന്‍ ലോക സിനിമാ മേഖലക്ക് ചെയ്ത സംഭാവനകള്‍ ഓര്‍മപ്പെടുത്തിയാണ് എഴുത്തുകാരി ശ്രീ പാര്‍വതി ഇതിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍, സംഭവം വിവാദമായപ്പോള്‍ ആശുപത്രി തന്നെ ചിത്രം എടുത്തുമാറ്റിയിട്ടുണ്ട്. ‘മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം വച്ച ഫ്ലെക്സ് ആശുപത്രി അധികൃതര്‍ എടുത്തു മാറ്റി എന്നറിയുന്നു.

സന്തോഷം. സത്യമാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ആ ചിത്രം വച്ച് ചര്മ രോഗത്തിന് പ്രതിവിധി എന്നൊക്കെ കാണുമ്പോള്‍ വിഷമവും മാനസിക പ്രയാസവും തോന്നുന്നത്. അല്ലാത്തവര്‍ക്ക് അത് ഹെയര്‍ സലൂണില്‍ ഡീ കാപ്രിയോയുടെ പടം വയ്ക്കുന്നത് പോലെയേ ഉള്ളൂ.

അല്ലെങ്കില്‍ പരസ്യത്തിന് ഏതെങ്കിലും സെലിബ്രിട്ടീസിന്റെ ചിത്രം ഗൂഗിളില്‍ നിന്ന് ഓസിനു എടുത്തു വയ്ക്കും പോലെയേ ഉള്ളൂ. ഡീ കാപ്രിയോയുടെ പടം ഹെയര്‍ സലൂണിലും മോര്‍ഗന്റെ ചിത്രം പാലുണ്ണി പോലെയുള്ള മുഖത്തെ പ്രശ്നങ്ങള്‍ മാറാനും വച്ചിട്ടുണ്ട്നെകില്‍ അതിന്റെ വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്,’ എഴുത്തുകാരി ശ്രീ പാര്‍വതി മറ്റൊരു പോസ്റ്റില്‍ എഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week